പനമരം: തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ പനമരം സെൻറ് ജൂഡ് പാരിഷ് ഹാളിലെ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് പരാതികളും അപേക്ഷകളുമായി നിരവധി പേർ എത്തി. മാനന്തവാടി താലൂക്കിെൻറ വിവിധ ഭാഗങ്ങളില്‍നിന്നും പനമരം ബ്ലോക്കിെൻറ പരിധിയിലുമുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ചവരും നേരിട്ട് പരാതി സമര്‍പ്പിക്കാനെത്തിയവരുമെല്ലാം കൂട്ടത്തിലുണ്ടായിരുന്നു.
പുതിയ അപേക്ഷകര്‍ക്ക് പ്രത്യേക കൗണ്ടറില്‍നിന്നു ടോക്കണ്‍ നല്കി മന്ത്രിമാരെ നേരിട്ടു കാണാന്‍ അവസരം ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാരായ അപേക്ഷകര്‍ക്ക് അധികസമയം കാത്തുനില്‍ക്കാതെ മന്ത്രിമാരെ കണ്ട് പരാതികളും അപേക്ഷകളും നല്കാന് സൗകര്യമുണ്ടായിരുന്നു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ടി.പി. രാമകൃഷ്ണന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവരാണ് അദാലത്തിൽ പങ്കെടുത്തത്. അവസാന പരാതിക്കാരെയും കണ്ടതിനു ശേഷമാണ് അവർ വേദി വിട്ടത്. റവന്യൂ സംബന്ധമായ പരാതികള്‍, റേഷന്‍ കാര്‍ഡുകളുടെ തരം മാറ്റം, ചികിത്സാധനസഹായം, പട്ടയം എന്നിങ്ങനെയുള്ള പരാതികള്‍ക്ക് പുറമെ പ്രാദേശിക വിഷയങ്ങളും പരിഗണനക്കായി വന്നിരുന്നു. സര്‍ക്കാറിെൻറ പ്രത്യേക പരിഗണനക്കായുള്ള പരാതികള്‍ തീരുമാനത്തിനായി സമര്‍പ്പിക്കും.
വായ്പ എഴുതി തള്ളല്‍, വിദ്യാഭ്യാസ വായ്പയിലെ പലിശയിളവ് തുടങ്ങിയ കാര്യങ്ങളിലും സംസ്ഥാന തലത്തില്‍ പ്രത്യേക തീരുമാനം വേണ്ടതാണ്. റവന്യൂ, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യനീതി വകുപ്പ്, പഞ്ചായത്ത് എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായി പ്രത്യേക കൗണ്ടര്‍ അദാലത്തില്‍ സജ്ജമാക്കിയിരുന്നു.
സാന്ത്വന സ്പര്‍ശം അദാലത്തില്‍ ഒന്നാം ദിവസം പനമരം സെൻറ് ജൂഡ് പാരിഷ് ഹാളില്‍ 1657 പരാതികള്‍ പരിഗണിച്ചു. 7,26,500 രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അപേക്ഷകര്‍ക്ക് അനുവദിച്ചു.
25,40,000 രൂപയുടെ ധനസഹായ ശിപാര്‍ശകള്‍ സര്‍ക്കാറിലേക്ക് കൈമാറി. ഓണ്‍ലൈനിലൂടെ ആയിരത്തോളം പരാതികളാണ് പനമരം, മാനന്തവാടി ബ്ലോക്കുകളിലുള്ളവര്ക്കായി നടത്തിയ അദാലത്തിലേക്ക് ലഭിച്ചത്.
749 പരാതികള്‍ പുതുതായി ലഭിച്ചു. 88 റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പരാതികളില്‍ എട്ട് കാര്‍ഡുകള്‍ എ.എ.വൈ കാര്‍ഡുകളാക്കി പരിഗണിച്ചു. 12 കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റി. അഞ്ചെണ്ണം സബ്സിഡി വിഭാഗത്തിലേക്ക് മാറ്റി.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്സിെൻറ ഇനിയും മുന്നോട്ട് ഫോട്ടോ പ്രദര്‍ശനവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.