കൽപറ്റ: മഹാമാരി പ്രതിരോധിക്കാൻ ഒന്നര വര്‍ഷമായി ജില്ലയില്‍ അഹോരാത്രം സേവനം ചെയ്ത കോവിഡ് ബ്രിഗേഡുമാര്‍ പടിയിറങ്ങുന്നു. ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണ ജോലിക്കാർ വരെയുള്ള 774 പേരാണ് കരാര്‍ നിയമനത്തിെൻറ കാലാവധി കഴിഞ്ഞതോടെ തൊഴിൽരഹിതരാവുന്നത്. ദേശീയ ആരോഗ്യദൗത്യം പദ്ധതിയുടെ ഭാഗമായി 2020ലാണ് കോവിഡ് ബ്രിഗേഡ് ആരംഭിച്ചത്. 2021 മാർച്ചിൽ കാലാവധി കഴിഞ്ഞുവെങ്കിലും ആറുമാസം കൂടി നീട്ടിനൽകുകയായിരുന്നു.
115 പേര് ഈ ആഴ്ചയും ശേഷിക്കുന്നവര്‍ ഈ മാസം അവസാനത്തോടെയുമാണ് സേവനത്തില്‍ നിന്നും പടിയിറങ്ങുന്നത്.കോവിഡ് വ്യാപനത്തിെൻറ തുടക്കം മുതല്‍ ആരോഗ്യവകുപ്പിനൊപ്പം ചേര്‍ന്നുനിന്ന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വൈവിധ്യമാര്‍ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കോവിഡ് ബ്രിഗേഡിന് കഴിഞ്ഞു. രോഗവ്യാപനത്തോത്കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇവരെ ജോലിയിൽനിന്ന് ഒഴിവാക്കുന്നത്.
സേവനം വിലപ്പെട്ടത് –ഡി.എം.ഒ
കൽപറ്റ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽനിന്ന് പടിയിറങ്ങുന്നവർക്ക് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക നന്ദി അറിയിച്ചു. ജില്ലയുടെ കോവിഡ് പ്രതിരോധത്തിെൻറ പ്രധാന നാള്‍വഴികളില്‍ കോവിഡ് ബ്രിഗേഡിെൻറ സേവനം വിലപ്പെട്ടതായിരുന്നു. മഹാമാരി ആരോഗ്യ-സാമൂഹിക-സാമ്പത്തിക ജീവിതത്തിെൻറ സന്തുലിതാവസ്ഥക്ക് കടുത്ത ഭീഷണിയായി കടന്നുവന്നപ്പോള്‍ അതിനെ ഫലപ്രദമായി പ്രതിരോധിക്കൽ ശ്രമകരമായ ദൗത്യമായിരുന്നു. മുന്‍ അനുഭവങ്ങളോ മാതൃകകളോ ഇല്ലാത്ത ഈ ദൗത്യം വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞത് ഒരേ മനസ്സോടെയുള്ള അക്ഷീണ പ്രയത്നവും പങ്കാളിത്തവും സഹകരണവും കൊണ്ടാണെന്ന് ഡി.എം.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.