പാ​പ്പാ​ത്തി

മോഴയാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്

ഗൂഡല്ലൂർ: ദേവാല റേഞ്ചിലെ വാളവയൽ ഭാഗത്ത് മോഴയാന വീടു തകർത്ത് ഉള്ളിൽ കടന്ന് വയോധികയെ കൊലപ്പെടുത്തി. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന രണ്ട് വയോധികർക്ക് പരിക്കേറ്റു.

ഇവരെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാപ്പാത്തി (58) ആണ് കൊല്ലപ്പെട്ടത്. വീട്ടിലെ വയോധികരായ സുന്ദരന്മാൾ (62), രാമലിംഗം (65) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെ വീടിന്റെ ചുമർ ഇടിച്ചു തകർത്ത് ഉള്ളിൽ കയറിയ ഒറ്റയാൻ പാപ്പാത്തിയെ കൊലപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - death in elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.