ജി​ല്ല ശാ​സ്ത്രോ​ത്സ​വം ടി. ​സി​ദ്ദീ​ഖ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മുട്ടിൽ: വയനാട് റവന്യൂ ജില്ല ശാസ്‌ത്രോത്സവത്തിന് മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൗഢഗംഭീരമായ തുടക്കം. രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിക്കുശേഷം വിപുലമായ രീതിയിൽ ആരംഭിച്ച മേള സംഘാടനംകൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

വ്യാഴാഴ്ച വൈകീട്ട് വരെ ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി മേളകളിലായി 33 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഉപജില്ലയിൽ ഒരു പോയന്‍റ് വ്യത്യാസത്തിൽ 492 പോയന്‍റുമായി മാനന്തവാടിയാണ് മുന്നിൽ. 491 പോയന്‍റുമായി സുൽത്താൻ ബത്തേരി ഉപജില്ലയാണ് തൊട്ടുപിന്നിൽ. ബത്തേരിയും മാനന്തവാടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് വ്യാഴാഴ്ച വരെ നടന്നത്. 385 പോയന്‍റോടെ വൈത്തിരി ഉപജില്ല മൂന്നാമതാണ്.

സ്കൂളുകളിൽ 133 പോയന്‍റുമായി ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയാണ് മുന്നിൽ. 113 പോയന്‍റുമായി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസും 101 പോയന്‍റുമായി ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് മൂന്നാമതും 95 പോയന്‍റുമായി ജി.എച്ച്.എസ്.എസ് മീനങ്ങാടി നാലാമതും 89 പോയന്റുമായി ബത്തേരി അസംപ്ഷൻ എച്ച്.എസ് അഞ്ചാമതുമാണ്.

ശാസ്ത്രോത്സവം ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ശശിപ്രഭ, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ചന്ദ്രിക, ആയിഷാബി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി. ബഷീര്‍, ആയിഷ കാര്യങ്ങല്‍, സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളായ പി.പി. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഷാ, സി.ഇ.ഒ മുഹമ്മദ് യൂസഫ്, മുസ്തഫ ഹാജി, പി.ടി.എ ഭാരവാഹിയായ മുഹമ്മദ്, ശാസ്ത്രമേള സ്വാഗത കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കൊട്ടാരം, മേളയുടെ ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ പി.എ. ജലീല്‍, ബിനുമോള്‍ ജോസ്, പി.വി. മൊയ്ദു, പത്മാവതി ടീച്ചർ , സുമയ്യ ടീച്ചര്‍, എച്ച്.എസ്.എസ് കോഓഡിനേറ്റര്‍ ഷിവി കൃഷ്ണന്‍, എം. മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - District Science Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.