കല്പറ്റ: വയനാട്ടില്‍ 1989 മുതല്‍ വിജ്ഞാനവും വിനോദവും പകര്‍ന്നുനല്‍കിയ കല്പറ്റ ദൂരദര്ശന് ട്രാന്‍സ്മിറ്റര്‍ പൂട്ടുന്നു. കഴിഞ്ഞ 30 വര്‍ഷം വയനാടിന് ഉണര്‍വു നല്കിയ സ്ഥാപനമാണ് സേവനം നിര്‍ത്തുന്നത്.
ഭൂതല സംപ്രേഷണം ഘട്ടങ്ങളിലായി അവസാനിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടി. പതിറ്റാണ്ടുകളായി സാങ്കേതിക തലത്തില്‍ ദൂരദര്ശെൻറ നട്ടെല്ലായിരുന്ന ഭൂതല സംപ്രേഷണം ഡിജിറ്റല്‍ മേഖലയിലേക്ക് ചേക്കേറുന്നതിെൻറ ഫലമായാണ് അവസാനിപ്പിക്കുന്നത്.
രാജ്യത്തെ 412 റിലേ കേന്ദ്രങ്ങളും പൂട്ടാനുള്ള നീക്കത്തില്‍ ആദ്യഘട്ടത്തില്‍ കേരളത്തില്‍ കല്പറ്റയിലെയടക്കം 11 കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. പ്രസാര്‍ ഭാരതി ബോര്‍ഡ് തീരുമാനപ്രകാരം അനലോഗ് ട്രാന്സ്മിഷന് നിര്ത്തുന്നതുമൂലമാണ് സ്റ്റേഷന് പൂട്ടുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രക്ഷേപണം തുടരണമെന്നാണ് വയനാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.