നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ ക​ബ​നി ന​ദി

വരൾച്ചയുടെ പിടിയിൽ കുടിയേറ്റ മേഖല

പു​ൽ​പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ലേ​ക്ക്. ക​ബ​നി​യി​ല​ട​ക്കം ജ​ല​നി​ര​പ്പ് താ​ഴു​ന്നു. ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പു​ൽ​പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ര​ൾ​ച്ച​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടു​തു​ട​ങ്ങി. ഒ​രു മാ​സം മു​മ്പു​വ​രെ ക​ബ​നി ന​ദി ജ​ല​സ​മൃ​ദ്ധ​മാ​യി​രു​ന്നു. ക​ബ​നി ന​ദി​യി​ൽ​നി​ന്നു​ള്ള വെ​ള്ളം ബീ​ച്ച​ന​ഹ​ള്ളി അ​ണ​ക്കെ​ട്ടി​ൽ ക​ർ​ണാ​ട​ക കെ​ട്ടി​നി​ർ​ത്തി​യി​രു​ന്നു.

വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ർ​ണാ​ട​ക വെ​ള്ളം ഇ​വി​ടെ​നി​ന്നും തു​റ​ന്നു​വി​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ചേ​കാ​ടി ഭാ​ഗ​ത്ത് ക​ബ​നി പൂ​ർ​ണ​മാ​യും മ​ണ​ലും പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞ നി​ല​യി​ലാ​യി. ക​ബ​നി​യു​ടെ കൈ​വ​ഴി​ക​ളാ​യ ക​ന്നാ​രം​പു​ഴ, ക​ട​മാ​ൻ തോ​ട്, മു​ദ്ദ​ള്ളി​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലാ​ണ് വേ​ന​ലി​ന്റെ കാ​ഠി​ന്യം മൂ​ർ​ച്ഛി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ ക​രി​യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. കി​ണ​റു​ക​ളി​ല​ട​ക്കം വെ​ള്ളം താ​ഴ്ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. മാ​ർ​ച്ച്, ഏ​പ്രി​ൽ, മേയ് മാ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഇ​നി​യും കൂ​ടും. വ​ര​ൾ​ച്ച ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

Tags:    
News Summary - drought in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.