ഗൂഡല്ലൂർ: കാട്ടാന റോഡിൽ നിന്ന് മാറാതെ നിന്നതുകാരണം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മസിനഗുഡി മായാർ റോഡിലാണ് ഞായറാഴ്ച രാവിലെ കാട്ടാന സഞ്ചാരതടസ്സമുണ്ടാക്കിയത്. വയറുഭാഗത്തുള്ള മുറിവുകാരണം ക്ഷീണിതനായ കാട്ടുകൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ മയക്കുവെടിവെച്ച് ചികിത്സ നൽകി വനപാലകർ വിട്ടയച്ചിരുന്നു.
കൂടാതെ പഴങ്ങളിൽ മരുന്നുവെച്ച് നൽകുന്നത് തുടരുന്നുണ്ട്. ഇതിനിടെയാണ് മായാർ റോഡിലെത്തി ഭീതിപരത്തിയത്. വനപാലക സംഘം പഴം, കരിമ്പുകളുമായെത്തി ആനക്ക് നൽകി. ഒരുകിലോമീറ്റർ ആന റോഡിലൂടെതന്നെ നടന്നതുകാരണം അതുവഴിയുള്ള വാഹന ഗതാഗതം നിർത്തിവെച്ചു.
ആന കാട്ടിലേക്ക് കയറിയശേഷം നാലുമണിക്കൂർ കഴിഞ്ഞാണ് ഗതാഗതം പുനരാരംഭിച്ചത്. ഇതിനിടെ ആന വാനിനുനേരെ പാഞ്ഞടുത്തെങ്കിലും ൈഡ്രവർ വാഹനം പിറകോട്ടെടുത്തതിനാൽ അപകടം ഉണ്ടായില്ല. വനപാലകരുടെ ചികിത്സ ലഭിക്കുന്ന ആന കാട്ടിലേക്ക് കയറാതെ ജനവാസകേന്ദ്രങ്ങളിൽതന്നെ ചുറ്റിത്തിരിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.