ഗൂഡല്ലൂർ: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത നടപടികളുടെ ഭാഗമായി തമിഴ്നാട്-കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയും സുരക്ഷയും ശക്തമാക്കി. നീലഗിരി ജില്ലയിൽ 10 ചെക്ക് പോയിന്റുകളിൽ കൂടുതൽ ഫോഴ്സിനെ വിന്ന്യസിച്ചു.
നീലഗിരി ജില്ല പൊലീസ് സൂപ്രണ്ട് സുന്ദരവടിവേൽ കേരള അതിർത്തിയിലെ ചെക്ക് പോസ്റ്റുകൾ സന്ദർശിക്കുകയും സുരക്ഷ നിർദേശം നൽകുകയും ചെയ്തു. നാടുകാണി-വയനാട്- തമിഴ്നാട് അതിർത്തിയിലെ കോട്ടൂർ, മണൽവയൽ, പാട്ടവയൽ, നമ്പ്യാർകുന്ന്, ചോലാടി, താളൂർ, കർണാടക-തമിഴ്നാട് അതിർത്തി കക്കനഹള്ളി എന്നീ ചെക്ക് പോസ്റ്റുകളും എസ്.പി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.