കല്പറ്റ: കോവിഡ് നിയന്ത്രണങ്ങൾ മൂലം ദുരിതത്തിലായ കർഷകരുടെ വായ്പ തിരിച്ചടവ് മുടങ്ങി. ഏക്കറിന് ഒരു ലക്ഷം തോതില്‍ പലിശരഹിത വായ്പയെടുത്ത കര്‍ഷകർ വായ്പ പുതുക്കാന്‍ ഒരു നിര്‍വാഹവുമില്ലാതെ നെട്ടോട്ടത്തിലാണ്. നിശ്ചിത കാലയളവിനുള്ളില്‍ വായ്പ തിരിച്ചടക്കുകയോ, പുതുക്കുകയോ ചെയ്തില്ലെങ്കില്‍ ഒമ്പതു ശതമാനം പലിശ ഉള്‍പ്പെടെ അടക്കേണ്ട അവസ്ഥയിലാണ് കർഷകർ.
സംസ്ഥാന സര്‍ക്കാര്‍ നാലു ശതമാനവും നബാര്‍ഡ് മൂന്നു ശതമാനവും പലിശയിളവ് നല്കുന്ന വായ്പകള്‍ എടുത്തവരാണ് പ്രതിസന്ധിയിലായത്. കാലാവധി കഴിഞ്ഞ വായ്പകൾക്ക് പലിശ അടച്ചാല്‍ മാത്രമെ പുതുക്കാന്‍ സാധിക്കൂവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇത് മറികടക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് കൊണ്ടുവരണം. വായ്പ പുതുക്കണമെങ്കില്‍ നികുതി ശീട്ടും നിര്‍ബന്ധമാക്കി.
എന്നാല്‍, ജില്ലയില്‍ പലയിടത്തും നിയന്ത്രിത മേഖല ആയതുകൊണ്ട് സമയബന്ധിതമായി നികുതി രസീത് ഹാജരാക്കാനും വായ്പയെടുത്തവർക്ക് സാധിച്ചില്ല. ഇക്കാലയളവില്‍ ലോണ്‍ കാലാവധി തീര്‍ന്നവര്‍ പലിശ സഹിതം അടക്കേണ്ട ഗതികേടിലാണ്.
സര്‍ക്കാര്‍ കാര്‍ഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലിശരഹിത വായ്പകള്‍ക്ക് അതു ബാധകമല്ല. ഇതുമൂലം ആയിരക്കണക്കിന് കര്‍ഷകരാണ് ആശങ്കയിലായത്. അയല്‍ക്കൂട്ടങ്ങളില്‍നിന്നും മറ്റും വായ്പയെടുത്ത് ബാങ്കില്‍ എത്തിയാലും നികുതി രസീത് ഇല്ലാത്തതിെൻറ പേരില്‍ വായ്പ പുതുക്കി നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയുമുണ്ട്.
വില്ലേജ് ഓഫിസിലെ ഭൂരിഭാഗം ജീവനക്കാരും കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് രസീത് ലഭിക്കാനും കാലതാമസം നേരിടുകയാണ്. കടുത്ത പ്രതിസന്ധിക്കിടെ പലിശയും പിഴപ്പലിശയും ഉൾപ്പെടെ അടക്കേണ്ടി വരുന്നത് കര്‍ഷകർക്ക് ഇരുട്ടടിയാകുന്നു. പലിശരഹിത വായ്പയെടുത്ത കര്‍ഷകര്‍ക്ക് സാവകാശം നല്കി പലിശയിളവ് ചെയ്ത് നല്കാന് സര്‍ക്കാര്‍ തയാറാവണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.