മാനന്തവാടി: കടുത്ത വേനലിലും പച്ചപുതച്ചു നിൽക്കുന്ന അതിർത്തി ഗ്രാമങ്ങൾ കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമയേകുന്നു. കേരള -കർണാടക അതിർത്തിഗ്രാമമായ ബാവലി, ഹൊസള്ളി മേഖലകളിലാണ് വയലുകളിലെല്ലാം പുഞ്ചകൃഷി സജീവമായിരിക്കുന്നത്. തൊട്ടടുത്ത കേരളത്തിന്റെ ഭാഗമായുള്ള ബാവലിയിലെ പാടങ്ങളാകട്ടെ വെള്ളം കിട്ടാതെ വിണ്ടുകീറിക്കിടക്കുകയാണ്. കബനി നദിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് അക്കരെ ബാവലിയിലുള്ള കർഷകർ കൃഷിയിറക്കുന്നത്. നഞ്ചയും പുഞ്ചയും എല്ലാ വർഷവും ഇവിടത്തെ കർഷകർ ചെയ്യുന്നുണ്ട്. വൈദ്യുതി സൗജന്യമായത് ഇവർക്ക് ആശ്വാസവുമാണ്. മാൻ, പന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യമാണ് ഇവിടത്തെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാലും നഷ്ടം സഹിച്ചും കർഷകർ നെൽകൃഷി ചെയ്യുന്നത് മാതൃകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.