മൂപ്പൈനാട്: താഴെ അരപ്പറ്റയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. രാത്രി ആൾത്താമസമില്ലാത്ത വീട്ടിൽ കയറി ഉപകരണങ്ങൾ തീയിട്ട് നശിപ്പിച്ചു. താഴെ അരപ്പറ്റ മസ്ജിദ് വളവിലെ പോൾ നിവാസിൽ റെനീഷിെൻറ വീട്ടിൽ കഴിഞ്ഞ ദിവസം അർധരാത്രിയാണ് ആക്രമണം നടന്നത്. റെനീഷ് എസ്റ്റേറ്റ് പാടി മുറിയിലാണ് താമസം.
ഗൾഫിലായിരുന്ന റെനീഷ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ക്വാറൻറീൻ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയുള്ളൂ. വീടിെൻറ അറ്റകുറ്റപ്പണി നടത്തി താമസമാക്കാൻ തയാറെടുക്കുകയായിരുന്നു.
കട്ടിൽ, മേശ, കസേര, കിടക്കകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇവിടേക്ക് മാറ്റിയിരുന്നു. വീടുപണിക്ക് മര ഉരുപ്പടികൾ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്നു. ഇവയെല്ലാം തീയിട്ട് നശിപ്പിച്ചു.
വാതിൽ തകർത്ത് അകത്തു കയറിയ ശേഷമാണ് തീ കൊളുത്തിയത്. വൻ നഷ്ടമുണ്ട്. റെനീഷിെൻറ പരാതിയിൽ മേപ്പാടി െപാലീസ് കേസെടുത്തു. മുൻവർഷങ്ങളിൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോറിക്ഷ എന്നിവയൊക്കെ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതിലെ പ്രതികളെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.