വ​നത്തിൽ തീയിട്ട സം​ഭ​വ​ം: ര​ണ്ടുപേ​ർ അ​റ​സ്റ്റിൽ

മ​ക്കി​യാ​ട്: മ​ക്കി​യാ​ട് ഫോ​റ​സ്റ്റ്‌ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പെ​രി​ഞ്ചേ​രി​മ​ല​യി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച വ​ന​ത്തി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ വ​നം വ​കു​പ്പ് പി​ടി​കൂ​ടി. പെ​രി​ഞ്ചേ​രി​മ​ല കോ​ള​നി​യി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ജ​യ​ന്‍, അ​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​മാ​സം 10ന് ​രാ​ത്രി​യാ​യി​രു​ന്നു പെ​രി​ഞ്ചേ​രി​മ​ല​യി​ലെ അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ച​ത്.

വ​ന​ത്തി​ലെ നാ​ല്‌ ഹെ​ക്ട​റോ​ളം പു​ൽ​മേ​ടാ​ണ് തീ​യി​ല്‍ ക​ത്തി​ന​ശി​ച്ച​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തീ​കൊ​ടു​ത്ത ര​ണ്ട് പേ​രെ ബു​ധാ​നാ​ഴ്ച പി​ടി​കൂ​ടി​യ​ത്. മ​ക്കി​യാ​ട് ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ര്‍ ബി.​വി. രാ​ജ​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

Tags:    
News Summary - Fire-Forest-Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.