കൽപറ്റ: മറിഞ്ഞ ട്രാക്ടറിനടിയില്‍പെട്ട ഡ്രൈവറെ ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. പനമരം പഞ്ചായത്ത് നാലാംവാര്‍ഡിലെ കൂളിവയല്‍ കോളനിയിലെ രാജനെയാണ് (50) ഫയര്‍ഫോഴ്സ് രക്ഷിച്ചത്. വ്യാഴാഴ്ച രാവിലെ 11.45ഓടെ ചെറുകാട്ടൂര്‍ പള്ളിത്താഴെയാണ് ട്രാക്ടര്‍ മറിഞ്ഞത്. മാനന്തവാടി ഫയര്‍ സ്റ്റേഷനിലെ അസി. സ്റ്റേഷന് ഓഫിസര്‍ പി.സി. ജയിംസിെൻറ നേതൃത്വത്തിലാണ് സേനാംഗങ്ങള്‍ സമയോചിതമായി ഇടപെട്ട് ഡ്രൈവറെ രക്ഷിച്ചത്.
രാജനെ വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല. കട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്വാറിയില്‍ നിന്നു പാറപ്പൊടിയുമായി വന്ന ട്രാക്ടര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ട്രാക്ടർ എന്‍ജിെൻറ മുകളിലേക്കാണ് ട്രയിലര്‍ മറിഞ്ഞത്. രണ്ടിനും അടിയിലായി രാജന് കുടുങ്ങിക്കിടക്കുകയായിരുന്നു.
പി.എം. അനില്‍, എന്‍.ആര്. ചന്ദ്രന്, എ.ബി. വിനീത്, എ.ബി. സതീഷ്, കെ.എം. വിനു, കെ.എസ്. ശ്രീകാന്ത്, ടി. വിനീഷ് ബേബി, എം.പി. രമേഷ്, എന്‍.പി. അജീഷ്, ഇ.കെ. വിജയാനന്ദന് എന്നിവരും ഫയര്‍ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.