മേപ്പാടിയിൽ നാല്​ മാവോവാദികളെത്തിയെന്ന്; ചെക്ക് പോസ്റ്റിൽ പരിശോധന കർശനം

ഗൂഡല്ലൂർ: വയനാട് മേപ്പാടി രാജമല ഭാഗത്ത് നാല്​ മാവോവാദികളെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് തമിഴ്നാട് അതിർത്തി ചെക്ക്​ പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കി. മാവോവാദി ദൗത്യസേന, ലോക്കൽ പൊലീസ് ഉൾപ്പെടെ ജാഗ്രതയിലാണ്.

നാടുകാണി, ചോലാടി, താളൂർ, പാട്ടവയൽ തുടങ്ങിയ ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാണ്​. ദേവാല, ചേരമ്പാടി, എരുമാട്, അമ്പലമൂല, നെലാക്കോട്ട, ദേവർഷോല എന്നീ പൊലീസ് സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി.

Tags:    
News Summary - four Maoists have reached Meppadi; Inspection at check post is strict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.