ഇരുളം: വാഹനം ഓട്ടം വിളിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ച അന്തർ സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മനോജിനെ (24) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രസഞ്ചി പൊട്ടിയ നിലയിലാണ്. ഏതാനും ദിവസം മുമ്പ് 64 തൂത്തിലേരി ഉത്സവം കഴിഞ്ഞ് ഇരുളത്തേക്ക് ജീപ്പിൽ ഓട്ടം വിളിച്ച മനോജിനെ ടാക്സിക്കൂലിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ആളുകൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
12 വർഷമായി മനോജും അനിയനും ഇരുളത്തും പുൽപള്ളിയിലുമായി കച്ചവടം ചെയ്യുകയാണ്. കേണിച്ചിറ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
പുറത്തെടുത്ത മൂത്രസഞ്ചി ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളിൽ വെക്കാൻ സാധിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ട്യൂബിട്ട് കിടക്കേണ്ടിവരുമെന്നാണ് ആശുപത്രിയിൽനിന്ന് അറിയുന്നത്. പൊലീസ് പറയുന്നത്, മൊഴിയെടുക്കാൻ സാധിച്ചില്ലെന്നും അന്വേഷിക്കുകയാണെന്നുമാണ്. പ്രതികളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.