ഗൂഡല്ലൂർ: ഒക്ടോബർ മാസത്തെ പച്ചത്തേയിലയുടെ വില നിർണയിച്ചു. കിലോക്ക് 16.21 രൂപയാണ് വില. നീലഗിരിയിൽ 55 ഹെക്ടറിലാണ് തേയില കൃഷി ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് 65,000 ചെറുകിട കർഷകരാണ് ജില്ലയിലുള്ളത്. ഇവർക്കായി സഹകരണ വകുപ്പിന്റെ കീഴിൽ 16 തേയില ഫാക്ടറികളും 100ലേറെ സ്വകാര്യ ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ട്.
അതേസമയം, സഹകരണയുടെ ടീ ഫാക്ടറിയുടെ വില അടിസ്ഥാനമാക്കിയാണ് സ്വകാര്യ ഫാക്ടറികളും വില നിർണയിക്കാറുള്ളത്. പച്ചത്തേയിലക്ക് മെച്ചപ്പെട്ട വില ലഭിക്കാത്തതുമൂലം കർഷകർ പ്രതിസന്ധി നേരിടുകയാണ്. അതേസമയം, വിപണിയിൽ ചായപ്പൊടി വില വർധിക്കുന്നുണ്ടെങ്കിലും പച്ചത്തേയില വില വർധിക്കാത്തത് കർഷകരെ നിരാശപ്പെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.