മാനന്തവാടി: തലാസീമിയ ബാധിച്ച സഹോദരങ്ങളുടെ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. മാനന്തവാടി ആറാട്ടുതറ കപ്പലാം കുഴയിൽ സാജിതയുടെ മക്കളായ അസ്നത്ത്, നിയാസ് എന്നിവർക്ക് ചികിത്സ സഹായം ലഭ്യമാക്കണമെന്ന് സഹായ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു.
17 വയസ്സുള്ള അസ്നത്ത്, 13 വയസ്സുള്ള നിയാസ് എന്നീ സഹോദരങ്ങൾക്കാണ് തലാസീമിയ രോഗം ബാധിച്ചിട്ടുള്ളത്. ഭർത്താവ് വർഷങ്ങൾക്കുമുമ്പ് ഉപേക്ഷിച്ചുപോയതാണ്. അഞ്ചു സെന്റ് സ്ഥലവും പുരയുമാണ് സാജിതക്കുള്ളത്. രണ്ടുമാസത്തിലൊരിക്കൽ ഡയാലിസിസിനും മറ്റുമായി കോഴിക്കോട് മെഡിക്കൽ കോളജിൽ പോകണം. ഇരുവർക്കും മജ്ജ മാറ്റിവെക്കൽ മാത്രമാണ് പോംവഴി. ശസ്ത്രക്രിയക്കാവട്ടെ 80 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നിർധന കുടുംബമായ സാജിതക്ക് ചികിത്സ ചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകിയത്.
ഒ.ആർ. കേളു എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി എന്നിവർ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ചെയർമാനും ഡിവിഷൻ കൗൺസിലർ മാർഗരറ്റ് തോമസ് വൈസ് ചെയർമാനായും പി.വി.എസ് മൂസ കൺവീനറുമായ കമ്മിറ്റിക്ക് രൂപം നൽകി. മാനന്തവാടി ഫെഡറൽ ബാങ്ക് ശാഖയിൽ 14420200006272. ifsc FDRL0001442 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 9061735785 നമ്പറിൽ ഗൂഗ്ൾ പേയായും പണമയക്കാം. വാർത്തസമ്മേളനത്തിൽ മാർഗരറ്റ് തോമസ്, റഷീദ് നീലാംബരി, കോറോം അസീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.