വയനാട്ടിൽ ആഹ്ളാദ പ്രകടനം അനുവദിക്കില്ലെന്ന്​ കലക്​ടർ

കൽപറ്റ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഫല പ്രഖ്യാപനത്തിന് ശേഷം വയനാട്​ ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് ജില്ല കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മെയ് 3 വരെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ കൂടി നിൽക്കാനും പാടില്ല.

ആളുകൾ കൂടി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കർശന നിരീക്ഷണം നടത്തും. ലംഘനം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും കേരള ഹൈക്കോടതിയുടെയും ഉത്തരവ് പ്രകാരമാണ് നടപടി.

Tags:    
News Summary - Joyous demonstrations will not be allowed in Wayanad says Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.