കല്പറ്റ: നഗരസഭ ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള പദ്ധതി പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നഗരസഭ വിഭാവന ചെയ്യുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള ചിത്രനഗരി പദ്ധതിക്ക് തുടക്കമായി. നഗരത്തിന്റെ പ്രധാന നിരത്തുകളിൽ പരസ്യബോര്‍ഡുകള്‍ കൊണ്ടും പോസ്റ്ററുകള്‍ കൊണ്ടും വൃത്തിഹീനമായിക്കിടക്കുന്ന ചുമരുകളും കലുങ്കുകളും ചിത്രംവരച്ച് മനോഹരമാക്കുന്നതാണ് പദ്ധതി.
സുൽത്താൻ ബത്തേരിയിലെ ഗ്രീന്‍സ് ഇന്ത്യ ചാപ്റ്ററിന്റെ സഹായത്തോടുകൂടിയും ജനകീയ പങ്കാളിത്തത്തോടെയുമാണ് പദ്ധതി വിഭാവന ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് മുജീബ് കേയംതൊടി നിര്‍വഹിച്ചു. സ്ഥിരംസമിതി ചെയര്പേഴ്സന്മാരായ അഡ്വ. എ.പി. മുസ്തഫ, ജൈനാ ജോയി, സരോജിനി ഓടമ്പത്ത്, ജനപ്രതിനിധികളായ പി. കുഞ്ഞുട്ടി, വിനോദ്കുമാര്‍, ആയിഷ പള്ളിയാലില്‍, റഹിയാനത്ത് വടക്കേതില്‍, ശ്രീജ ടീച്ചര്‍, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, ഗ്രീന്‍സ് ഇന്ത്യയുടെ ചിത്രകാരന് റഷീദ്, പോള്‍ ബത്തേരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സെന്റ്, ചിത്രകാരി ശരണ്യ, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍, കണ്ടിൻജന്റ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.