കൽപറ്റ: അവധി ദിവസമായാലും ആദിവാസി ക്ഷേമ വകുപ്പിെൻറ വയനാട് ഐ.ടി.ഡി.പി ഓഫിസിൽ ആളനക്കമുണ്ട്. പ്രോജക്ട് ഓഫിസർ കെ.സി. ചെറിയാൻ കസേരയിലുണ്ടാവും. കഴിഞ്ഞ ഒരു വർഷമായി എന്നും ഹാജറുള്ള ഉദ്യോഗസ്ഥൻ. ഐ.ടി.ഡി.പി ജില്ല ഓഫിസർ പദവിയിൽ മൂന്നു വർഷമായി ജോലി ചെയ്യുന്ന ചെറിയാൻ 2003 മുതൽ വയനാട് ജില്ല ഓഫിസറാണ്. 1990ൽ ഡയറക്ടറേറ്റിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ചെറിയാന് ആദിവാസി ഊരുകളും അവരുടെ പ്രശ്നങ്ങളും മനഃപാഠമാണ്. അഴിമതിയാരോപണങ്ങൾക്ക് സാധ്യതയുള്ള വകുപ്പാണെങ്കിലും നാളിതുവരെ ചെറിയാൻ സര്‍വിസില്‍ ക്ലീനാണ്.
സര്‍ക്കാറിെൻറ ദൃഷ്ടിയില് ആരോഗ്യ വകുപ്പ്, പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് സേവന രംഗത്ത്, പ്രത്യേകിച്ച് കോവിഡ് കാലത്ത് ഫുൾടൈമർമാർ. എന്നാൽ, അവർ ചെറിയാനു മുന്നിൽ പിന്നിലാണ്. രാത്രി വളരെ വൈകിയും ജോലികളൊക്കെ തീര്‍ത്ത ശേഷമേ ഓഫിസ് വിടുകയുള്ളൂ.
എല്‍.ടി.സി (ലീവ് ട്രാവൽ കൺസഷൻ) പോലും എടുക്കാതെ ചെറിയാൻ ഓഫിസിലും ഫീൽഡിലും സേവനരംഗത്താണ്. 2018ല്‍ വയനാട്ടിലെ പ്രളയത്തില്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത് ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പ്രശംസ നേടി. ഇടമലക്കുടിയിലെ 23 കുടികളും സന്ദര്‍ശിച്ച് നിർമാണ പ്രവൃത്തികളിലെ അപാകതകള്‍ കണ്ടെത്തി. പരിശോധനക്ക് അധികമാരും ഇറങ്ങാത്തതിനാൽ കരാറുകാര്‍ക്ക് അനുഗ്രഹമായിരുന്നു. അവിടെയാണ് ചെറിയാൻ എത്തിയത്.
പൂക്കോട് സ്കൂളിൽ ഉൾപ്പെടെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ഫണ്ട് വിനിയോഗത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയതും ഇദ്ദേഹംതന്നെ. ആരു വിരട്ടിയാലും ചെറിയാൻ ഊറിച്ചിരിക്കും. സര്‍വിസിൽ യാത്രബത്ത വാങ്ങിയിയത് മൂന്നുതവണ മാത്രം.
മുെമ്പാരിക്കൽ, തൊടുപുഴയില്‍നിന്ന് വയനാട്ടിലേക്കുള്ള ഔദ്യോഗിക യാത്രക്കിടെ ബസപകടത്തിൽ പരിക്കേറ്റ് ഏതാനും ദിവസം സംസാരിക്കാനാവാത്ത നിലയിലായി.
ഇതുസംബന്ധിച്ച് നേരിട്ട് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന മേലുദ്യോഗസ്ഥെൻറ ശാസന കിട്ടി. ചികിത്സ പൂര്‍ത്തിയാക്കാതെ അന്നുതന്നെ ജോലിക്കെത്തി.
വനത്തിനുള്ളില്‍നിന്ന് ആദിവാസികളെ പുറത്താക്കുന്നതിനെതിരെ വകുപ്പിൽനിന്ന് ശബ്ദമുയര്‍ത്തിയ ഉദ്യോഗസ്ഥനും ചെറിയാൻതന്നെ. ആദിവാസി വിഷയത്തിൽ പുറത്തുപോയി എടുക്കുന്ന ക്ലാസുകള്‍ക്ക് പ്രതിഫലം വാങ്ങാറില്ല. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്കരുടെ ഭാഷയില്‍ ആദ്യ പുസ്തകം 'ജേന് മാത്ത്' എഴുതി. 'തേന്മൊഴി' എന്നർഥം.
ഇടുക്കി, പാലക്കാട് ജില്ലകളിലും സേവനം ചെയ്തിട്ടുണ്ട്.
സര്‍ക്കാർ ഉദ്യോഗസ്ഥരില്‍ 70 ശതമാനം പേരെങ്കിലും ഉണര്‍ന്നു പ്രവർത്തിച്ചാൽ വികസനവും സേവനവും അർഹമായ കരങ്ങളിലെത്തും. ചില വകുപ്പുകളിൽ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം അതി ലഘുവാണ്. എന്നാല്‍, ഭാരിച്ച ജോലിഭാരമുള്ള വകുപ്പുകളും ഉണ്ട് -ചെറിയാൻ പറഞ്ഞു.
ഔദ്യോഗിക വാഹനമില്ലെങ്കിലും സ്വന്തം ബൈക്കിലാണ് ഓട്ടം. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്.
ഇനി രണ്ടു വർഷംകൂടി സർവിസുണ്ട്. ഭാര്യ ശ്രീജ പൂക്കോട് മോഡൽ െറസിഡൻഷ്യൽ സ്കൂളിൽ സീനിയർ സൂപ്രണ്ടാണ്. മക്കൾ: സുഹാസ്, സോഹൻ.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.