കല്പറ്റ: രണ്ടു വൃക്കകളും തകരാറിലായ നിര്‍ധന കുടുംബാംഗമായ യുവതിയുടെ ചികിത്സക്ക് പണം കണ്ടെത്താൻ നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു. വൈത്തിരി ചുണ്ടേല്‍ ആനപ്പാറ മദീനത്ത് നിഷാദിെൻറ ഭാര്യ നസീറയുടെ (27) ചികിത്സക്ക് പണം കണ്ടെത്തുന്നതിനാണ് മേപ്പാടി പഞ്ചായത്ത് ഭരണസമിതിയംഗം ബീന സുരേഷ് ചെയര്‍പേഴ്സനായി കമ്മിറ്റി രൂപവത്കരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത്് ഭരണസമിതിയംഗം സി.എ. അരുണ്‍ദേവ്, വൈത്തിരി പഞ്ചായത്ത് ഭരണസമിതിയംഗം എന്‍.ഒ. ദേവസി, പുറ്റാട് ദാറുല്‍ തൗഫീഖ് അക്കാദമിയിലെ മുഹമ്മദലി സഖാഫി, ആനപ്പാറ ജുമാമസ്ജിദ് പ്രതിനിധി സലാം യമാനി എന്നിവര്‍ കമ്മിറ്റി രക്ഷാധികാരികളും പാലിയേറ്റിവ് കോഓഡിനേഷന്‍ കമ്മിറ്റി ജില്ല സെക്രട്ടറി എം. വേലായുധന് കണ്‍വീനറുമാണ്.
ഒരു വര്‍ഷമായി നസീറക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. പിതാവ് നാസര്‍ വൃക്കദാനത്തിന് സന്നദ്ധനാണ്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി ഏകദേശം 10 ലക്ഷം രൂപ വേണം. ഭര്‍ത്താവ് നിഷാദ് കൂലിപ്പണിക്കാരനാണ്. സംഭാവനകള്‍ സ്വീകരിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മേപ്പാടി ശാഖയില്‍ 3879618674 നമ്പറിൽ (ഐ.എഫ്.എസ്.സി-എസ്.ബി.ഐ.എന്‍ 0280971) അക്കൗണ്ട് തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.