ലക്കിടിയിൽ അപകടത്തിൽ തകർന്ന കാർ

ലക്കിടി വാഹനാപകടം: സഹോദരിയെ കണ്ടുമടങ്ങിയത് മരണത്തിലേക്ക്

വൈത്തിരി: വ്യാഴാഴ്ച ലക്കിടി ഓറിയൻറൽ കോളജിനടുത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച ഡോ. സുഭദ്ര സഹപ്രവർത്തകർക്ക് ജീവനായിരുന്നു. മേപ്പാടിയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വൈകീട്ടത്തെ ഒ.പി വിഭാഗം കൈകാര്യം ചെയ്തിരുന്നത് സുഭദ്രയായിരുന്നു.

കോവിഡ് മഹാമാരിക്കാലത്ത് താൽക്കാലികമായാണ് മേപ്പാടിയിലെത്തിയത്. ആശുപത്രിയുടെയും താമസസ്ഥലത്തിെ​ൻറയും ചുറ്റുപാടുള്ള മുഴുവൻ മൃഗങ്ങൾക്കും ജീവനാണ് ഡോക്ടർ. രാവിലെയും വൈകീട്ടും ഇവക്കു ഭക്ഷണവുമായെത്തുന്ന ഡോക്ടർ എവിടെ പോവുകയാണെങ്കിലും പിന്നാലെ ഒരുകൂട്ടം നായ്ക്കളും പൂച്ചകളുമുണ്ടാകും.

അപകടത്തിൽപെട്ട കാറിലുണ്ടായിരുന്ന ഭക്ഷണവും മൃഗങ്ങൾക്കുവേണ്ടി ഡോക്ടർ കൊണ്ടുപോവുകയായിരുന്നു എന്ന് വേണം കരുതാൻ. ഭർത്താവ് ഗൾഫിലും മകൾ നെതർലൻഡ്‌സിലും ആയതിനാൽ ഒഴിവുനേരങ്ങളിൽ മൃഗങ്ങളുമായി ചങ്ങാത്തം കൂടൽ പതിവായിരുന്നു എന്ന് ആശുപത്രി ജീവനക്കാർ അനുസ്മരിക്കുന്നു.

കോഴിക്കോട്ടുള്ള സഹോദരിയുടെ വീട്ടിൽ പോയി തിരിച്ച്​ ക്വാർട്ടേഴ്സിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തം. മേപ്പാടി ജുമുഅത്ത്​ പള്ളിക്കു സമീപം ചെറിയ മൊബൈൽ ഷോപ് നടത്തിയിരുന്ന അബുതാഹിർ കോവിഡിനെ തുടർന്ന് കടയടച്ചിട്ടിരിക്കുകയായിരുന്നു. സഹോദര​െൻറ കാറിൽ ഇടക്കിടെ പോകാറുണ്ടായിരുന്നു. ഡോക്ടറും ദൂരയാത്രക്ക് അബുതാഹിറിനെയായിരുന്നു ആശ്രയിച്ചിരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.