കൽപറ്റ: ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. വെള്ളിയാഴ്ച മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു.രണ്ടുപേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ഈ മാസം ഇതുവരെ നാലുപേർക്ക് രോഗം സ്ഥിരീകരിക്കുകയും അഞ്ചുപേർ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ച കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ച കാരക്കാമല സ്വദേശി ആൻറണി (46) എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു.
ഈ വർഷം ഇതുവരെ നാലുപേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. അഞ്ചുപേർ രോഗലക്ഷണങ്ങളോടെയും മരിച്ചു. 116 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. 2019ൽ 68 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.