മാനന്തവാടി: എലിപ്പനി വ്യാപനം മുൻ വർഷത്തേക്കാൾ ആശങ്ക ഉയർത്തി ജില്ലയിൽ വർധിക്കുന്നു. ആഗസറ്റ് 26ന് 102 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സക്കെത്തിയത്. ഈ മാസം വ്യാഴാഴ്ച വരെ 2591 പേരും കഴിഞ്ഞ മാസം 4468 പേരും ചികിത്സ തേടി. ഒരാൾ മരിച്ചു. ഈ വർഷം ഇതുവരെ 54677 പേരാണ് ചികിത്സ തേടിയത്.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ 110542 പേർ ചികിത്സ തേടി. 2019 ജനുവരി മുതൽ ഡിസംബർ വരെ 179713 പേർ ചികിത്സ തേടുകയും എട്ടുപേർ മരിക്കുകയും ചെയ്തിരുന്നു.എലിപ്പനിക്ക് ഈ മാസം ഇതുവരെ 49 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ ഒരാൾ മരിച്ചു.
32 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രണ്ടുപേർ മരിച്ചു. ഈ വർഷം ഇതുവരെ 204 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. അഞ്ചുപേർ മരിച്ചു.ഈ കാലയളവിൽ 109 പേർക്ക് രോഗം സ്ഥിരീകരിക്കുകയും നാലുപേർ മരിക്കുകയും ചെയ്തു.
2019 ഇതേ കാലയളവിൽ രോഗലക്ഷണങ്ങളോടെ 121 പേർ ചികിത്സ തേടിയപ്പോൾ രണ്ടുപേർ മരിച്ചു. 60 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ നാലുപേർ മരിച്ചു. 2019ൽ ആകെ 211 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതിൽ നാലുപേർ മരിച്ചു.
83 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഏഴുപേർ മരണത്തിന് കീഴടങ്ങി. അതേസമയം, മുൻ വർഷത്തെ അപേക്ഷിച്ച് പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ് വന്നതായി ആരോഗ്യ വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
പ്രധാന സർക്കാർ ആശുപത്രികളെല്ലാം കോവിഡ് ആശുപത്രികളാക്കി മാറ്റിയതോടെ പനി രോഗത്തിന് ചികിത്സാ സൗകര്യം കുറഞ്ഞു.കൂടാതെ പനിയും ജലദോഷവും ബാധിച്ച് ചികിത്സക്കെത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നതാണ് രോഗികളുടെ എണ്ണം കുത്തനെ കുറയാൻ കാരണമെന്ന് പറയപ്പെടുന്നു.
അതേസമയം, പനിരോഗികളുടെ എണ്ണവും മരണവും സർക്കാർ കുറച്ചുകാണിക്കുന്നതു കൊണ്ടാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.