കൽപറ്റ: ജില്ല ലോട്ടറി ക്ഷേമസംഘത്തിനും പ്രസിഡൻറിനുമെതിരെ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തള്ളിക്കളയണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. 2008ലാണ് ലോട്ടറി സഹകരണസംഘം പ്രവർത്തനം ആരംഭിച്ചത്. സംഘത്തിൽ സെക്രട്ടറി നടത്തിയ പണാപഹരണം ശ്രദ്ധയിൽപെട്ട ഉടൻതന്നെ പൊലീസിൽ പരാതി നൽകുകയും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സംഘം ഭരണസമിതിയുടെ തന്നെ തീരുമാനപ്രകാരം ജോയൻറ് രജിസ്ട്രാർ സംഘത്തിെൻറ കണക്കുകൾ പരിശോധിക്കുന്നതിന് ഉത്തരവിട്ടു. സംഘത്തിനുണ്ടായ സാമ്പത്തികനഷ്ടം നികത്തുന്നതിന് സെക്രട്ടറിയുടെ കുടുംബസ്വത്ത് അറ്റാച്ച് ചെയ്യുന്നതിന് ജോയൻറ് രജിസ്ട്രാർ കോടതിയിൽ കേസും ഫയൽ ചെയ്തു. ഒരു വർഷം മുമ്പ് നൽകിയ പരാതിയെ സംബന്ധിച്ച് ഇപ്പോൾ സെക്രട്ടറിയുടെ പിതാവ് പരാതി നൽകിയതിെൻറ താൽപര്യം എല്ലാവർക്കും മനസ്സിലാക്കാവുന്നതാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തള്ളിക്കളയണമെന്നും സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.