കൽപറ്റ: കാടിനോട് ചേര്‍ന്ന ഭൂമിയില്‍ ഷീറ്റ് വലിച്ചുകെട്ടിയ ഷെഡില്‍ കാലവര്‍ഷത്തെയും വന്യമൃഗങ്ങളെയും നേരിട്ട് ദുരിതജീവിതം നയിച്ച മാധവനും ഭാര്യക്കും പൂക്കളമൊരുക്കാൻ പുത്തൻ വീടൊരുങ്ങി. തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം സെൻറ് കോളനിയിലെ 56 കഴിഞ്ഞ അംഗപരിമിതനായ മാധവനും ഭാര്യ സതിക്കും ഇത് നിറവിെൻറ പൊന്നോണം. ചികിത്സാ പിഴവിനെ തുടര്‍ന്ന് കാല്‍ നഷ്ടപ്പെട്ട മാധവെൻറ ജീവിതം വഴിമുട്ടിയ നിലയിലായിരുന്നു.
ബാര്‍ബര്‍ തൊഴിലാളിയായിരുന്ന മാധവന്‍ കെട്ടിട നിര്‍മാണ രംഗത്ത് വന്നപ്പോഴാണ് അപകടത്തില്‍പെട്ട് വലത് കാലിന് പരിക്കേറ്റത്. കുട്ടയിലും മാനന്തവാടി ജില്ല ആശുപത്രിയിലും ഒരുമാസത്തോളം ചികിത്സ നടത്തി.പിന്നീട് വൈദ്യെൻറ അടുത്ത് ചികിത്സ തേടിയതോടെ അവസ്ഥ വഷളാവുകയും കാല്‍ മുറിച്ചുകളയേണ്ടിയും വന്നു.
ഇപ്പോള്‍ ഒരു കാലില്ലാത്ത മാധവെൻറ ആശ്രയം ലോട്ടറി കച്ചവടമാണ്. പൊളിഞ്ഞുവീഴാറായ, സുരക്ഷിതമല്ലാത്ത ഷെഡില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ലൈഫ് മിഷനിലൂടെയാണ് സ്വന്തമായി സുരക്ഷിത ഭവനം യാഥാര്‍ഥ്യമായത്. സ്വന്തമായൊരു വീടെന്നത് കുടുംബത്തെ സംബന്ധിച്ച് സങ്കൽപിക്കാൻപോലും സാധ്യമല്ലായിരുന്നു. ഈ പൊന്നോണ നിറവില്‍ നിറഞ്ഞ ഓണസദ്യ ഒരുക്കാനും പൂക്കളമിടാനും സ്വന്തമായി വീടായതിെൻറ സന്തോഷത്തിലാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.