മാനന്തവാടി: ബുദ്ധിമാന്ദ്യം ഉള്ള നാൽപത്തിയെട്ടുകാരനെ റോഡിൽ മർദിച്ച് പല്ല് അടിച്ച് കൊഴിച്ചതായി പരാതി. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് കുടുംബം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തവിഞ്ഞാൽ ആലാറ്റിൽ മുണ്ടൻ പ്ലാവ് സ്വദേശി പെരുവള്ളിപ്പാറ ബിജു ജോസഫിനെയാണ് (48) മർദിച്ചത്. ഗുരുതര പരിക്കേറ്റ ബിജു ജോസഫ് വയനാട് മെഡിക്കൽ കോളജിൽ ചികിത്സ തേടി.
നവംബർ നാലിന് രാവിലെ ഒമ്പതിന് വീട്ടിനടുത്തുള്ള ഗ്രോട്ടോയിൽ പ്രാർഥനക്കായി പോകുമ്പോൾ വടികൊണ്ടും കൈകൊണ്ടും മർദനമേറ്റാണ് ബിജുവിന് ഗുരുതര പരിക്കേറ്റത്. ബിജുവിെൻറ സഹോദരി മേഴ്സി ജോസഫ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, ഭിന്നശേഷി ആഞ്ജനേയ കമീഷണറേറ്റ്, കലക്ടർ, പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.