മാനന്തവാടി: ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷം. 40 പേർക്കാണ് രണ്ട് ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഒരു സ്റ്റേഷൻ മാസ്റ്റർ, 19 കണ്ടക്ടർമാർ, 20 ഡ്രൈവർമാർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മിക്ക റൂട്ടുകളും നിയന്ത്രിത മേഖലകളായതിനാലാണ്, മുടങ്ങാതെയുള്ള ജീവനക്കാരെെവച്ച് സർവിസ് നടത്തുന്നത്. എന്നാൽ, കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചാൽ സർവിസുകൾ പൂർണമായി റദ്ദാക്കേണ്ടിവരുമെന്ന ആശങ്കയുണ്ട്. ജീവനക്കാർക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകുന്നതിൽ മാനേജ്മെൻറിന് വീഴ്ചയുണ്ടായെന്ന് ആക്ഷേപമുണ്ട്. നിലവിൽ സാനിറ്റൈസർപോലും വിതരണംചെയ്യാത്ത സ്ഥിതിയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.