മാനന്തവാടി: മാവോവാദികളെ പിടികൂടാൻ ഹെലികോപ്ടര്‍, ഡ്രോണ്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനകള്‍ക്കൊപ്പം പൊലീസ് വ്യാപക ലുക്കൗട്ട്പോസ്റ്ററുകളും. സി.പി. മൊയ്തീന് ഉള്‍പ്പെടെ 18 പേരുടെ ചിത്രം പതിച്ച പോസ്റ്ററുകളാണ് പൊലീസ് ജില്ലയുടെ വിവിധയിടങ്ങളില്‍ പതിച്ചിട്ടുള്ളത്. കേരള, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരും വയനാട്ടുകാരായ സോമൻ, ജിഷ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിൽ ഇടം പിടിച്ചിട്ടുണ്ട്.
ഇവരെക്കുറിച്ച് വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഉചിതമായ പാരിതോഷികങ്ങള്‍ നല്‍കുമെന്നതാണ് പോസ്റ്ററിലുള്ളത്. കൂടാതെ കീഴടങ്ങുന്ന മാവോവാദികള്‍ക്കുള്ള പുനരധിവാസി പദ്ധതികള്‍ വിശദമാക്കുന്ന പോസ്റ്ററും പതിച്ചിട്ടുണ്ട്. ഇവര്‍ക്ക് വീട്, വിദ്യാഭ്യാസം, വിവാഹം, നിയമസഹായം, ജോലി തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശദമായ പോസ്റ്ററും ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുമുള്പ്പെടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പൊലീസ് പോസ്റ്റര്‍ പതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.