മാനന്തവാടി-വിമാനത്താവള പാത; കൊട്ടിയൂർ-വയനാട്​ ചുരത്തിൽ രണ്ടുവരി മാത്രം

കേ​ള​കം: നി​ർ​ദി​ഷ്​​ട മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി റോ​ഡി​െൻറ സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കൊ​ട്ടി​യൂ​ർ - പാ​ൽ​ചു​രം വ​യ​നാ​ട് ചു​ര​ത്തി​ൽ ര​ണ്ടു​വ​രി മാ​ത്രം. വ​ന​ഭൂ​മി വി​ട്ടു​കി​ട്ടാ​ത്ത​താ​ണ് ഇ​വി​ടെ നാ​ലു​വ​രി​യാ​ക്കാ​ത്ത​തി​ന് കാ​ര​ണം. വി​മാ​ന​ത്താ​വ​ളം- മാ​ന​ന്ത​വാ​ടി നാ​ലു​വ​രി​പ്പാ​ത​യു​ടെ അ​ലൈ​ൻ​മെൻറും പ്ലാ​നും അ​ട​ങ്ക​ലും ഈ​യാ​ഴ്ച​യോ​ടെ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് സ​മ​ർ​പ്പി​ക്കും. അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ റ​വ​ന്യൂ വ​കു​പ്പ്, റോ​ഡ് നി​ർ​മി​ക്കാ​നാ​യി ന​ഷ്​​ട​മാ​കു​ന്ന ഭൂ​മി, വീ​ടു​ക​ൾ, മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തു​ട​ങ്ങും.

58 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് മ​ട്ട​ന്നൂ​ർ-​മാ​ന​ന്ത​വാ​ടി നാ​ലു​വ​രി​പ്പാ​ത​ക്കു​ണ്ടാ​വു​ക. പ്ലാ​നി​ന് അ​നു​മ​തി ല​ഭി​ച്ചാ​ൽ ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി അ​തി​ർ​ത്തി​ക​ൾ നി​ർ​ണ​യി​ക്കും. നാ​ലു​വ​രി​പ്പാ​ത​യി​ൽ അ​മ്പാ​യ​ത്തോ​ട് - ബോ​യ്സ് ടൗ​ൺ വ​രെ​യു​ള്ള പാ​ൽ​ചു​രം ഭാ​ഗം ര​ണ്ടു​വ​രി​യാ​യാ​ണ് നി​ർ​മി​ക്കു​ക. മാ​ന​ന്ത​വാ​ടി വ​രെ ബാ​ക്കി​യു​ള്ള ഭാ​ഗ​ങ്ങ​ളും നാ​ലു​വ​രി​പ്പാ​ത​യാ​ക്കും. മ​ട്ട​ന്നൂ​ർ മു​ത​ൽ അ​മ്പാ​യ​ത്തോ​ടു​വ​രെ 40 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ​പാ​ത മ​ന്ത്രാ​ല​യ​ത്തി​‍െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കു​ക. അ​മ്പാ​യ​ത്തോ​ട് മു​ത​ൽ മാ​ന​ന്ത​വാ​ടി വ​രെ​യു​ള്ള 18 കി​ലോ​മീ​റ്റ​ർ മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തും.

കൊട്ടിയൂർ-വയനാട് ചുരംരഹിത പാത: ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ സർക്കാർ

കേളകം: കൊട്ടിയൂർ-വയനാട് ചുരംരഹിത പാതക്കായി ജനങ്ങളുടെ പ്രതീക്ഷകൾ കൊടുമുടി കയറുമ്പോഴും ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ രേഖകൾ സർക്കാർ ഫയലിൽ വിശ്രമിക്കുന്നു. അപകട പരമ്പരകളുടെ വഴിത്താരയായ നിലവിലെ പാൽചുരം ബോയ്സ് ടൗൺ പാതയേക്കാൾ പഴക്കമുണ്ട് പാൽചുരത്തിന് ബദൽ പാത എന്ന ആവശ്യത്തിനും. നിലവിലെ പാതക്ക് പകരമായി തലപ്പുഴ 44ാം മൈൽ താഴെ പാൽചുരം-അമ്പായത്തോട് ബദൽ പാത വേണമെന്നാണ് ജനതാൽപര്യം. ഈ ആവശ്യം ഉന്നയിച്ച് അതത് കാലത്തെ മുഖ്യമന്ത്രിമാർക്കും വകുപ്പ് മന്ത്രിമാർക്കും നിവേദന പരമ്പരകൾ നടത്തിയെങ്കിലും ഫലം പലകുറി പഠനങ്ങളിൽ ഒതുങ്ങി.

നിലവിലെ പാത മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും ചുരത്തിലെ ഗതാഗതം തടസ്സപ്പെടുമ്പോൾ ശക്തമാവുകയും ചുരം തുറക്കുന്നതോടെ പരിഗണന നഷ്​ടപ്പെടുന്നതുമാണ് ബദൽ റോഡ് എന്ന ആവശ്യം. ഈ വർഷകാലത്ത് ഇതുവരെ മാത്രം അഞ്ചോളം തവണയാണ് പാൽചുരമിടിഞ്ഞത്. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് പാൽചുരത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനായി ചെലവഴിക്കുന്നത്​. 44ാം മൈൽ റോഡ് അമ്പായത്തോട് നിന്നും താഴേ പാൽചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് 44ാം മൈലിൽ പ്രധാന പാതയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്​ട ബദൽ റോഡ്. ചുരമുണ്ടാവില്ല എന്നതാണ് ഇങ്ങനെയൊരു റോഡ് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ, വനത്തി​െൻറ സാന്നിധ്യം പദ്ധതി നടക്കാതെ പോകുന്നതിന് കാരണമാകുന്നു. പാൽചുരം കടന്നുപോകുന്നത് നിക്ഷിപ്ത വനത്തിലൂടെയാണെങ്കിൽ ബദൽ റോഡി​െൻറ നിർദിഷ്​ട പാത നിബിഡവനത്തിലൂടെയാണ് പോവുക.

കൂപ്പ് റോഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വഴി ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഉപയോഗിക്കാതായി. എന്നാൽ, 1973ൽ കൊട്ടിയൂർ പഞ്ചായത്തി​െൻറ അപേക്ഷയിൽ കൊട്ടിയൂർ നിബിഡവനത്തിൽ 1361 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും റോഡ്​ നിർമിക്കുന്നതിന് വനംവകുപ്പ് പഞ്ചായത്തിന്​ സ്ഥലം ലീസിന്​ നൽകി. നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ കൂപ്പ് റോഡ് പുനർനിർമിച്ചു. സെക്യൂരിറ്റി ഡെപ്പോസിറ്റായി 898.75 രൂപ പഞ്ചായത്ത് മാനന്തവാടി ഡി.എഫ്.ഒ ഓഫിസിൽ അടച്ചു. 12 നിബന്ധനകളടങ്ങിയ ലീസ് ഉത്തരവായിരുന്നു അത്.

8.300 കിലോമീറ്ററാണ് അമ്പായത്തോട്​ മുതൽ തലപ്പുഴ വരെ വനമുൾപ്പെടെ ബദൽപാതയുടെ നീളം. 2009ൽ അന്നത്തെ വടക്കേവയനാട് എം.എൽ.എയായിരുന്ന കെ.സി. കുഞ്ഞിരാമൻ ഈ റോഡിനായി ഏഴുകോടി രൂപ അനുവദിച്ചിരുന്നു. 2009 ജൂലൈ 17ലെ വയനാട് കലക്ടറുടെ ഉത്തരവുപ്രകാരം കണ്ണൂർ വിമാനത്താവളത്തെ വയനാടുമായി ബന്ധിപ്പിക്കാൻ ബദൽ റോഡായിരിക്കും ഉചിതമെന്നും പറഞ്ഞിരുന്നു. ഈ റോഡിനായി 14 കോടിയുടെ എസ്​റ്റിമേറ്റും തയാറാക്കി. എന്നാൽ, തുക പാസായില്ല. പിന്നീട് സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് സാധ്യതാപഠനങ്ങൾ നടന്നിരുന്നു. 1360 മീറ്ററോളം നിബിഡവനത്തിലൂടെ നിർമിക്കേണ്ടിവരും എന്നതാണ് പാതയുടെ പ്രധാന തടസ്സം.

നിബിഡവനം ഉൾപ്പെടുന്ന ഭാഗത്തിന്​ പകരമായി വനാതിർത്തിയോട്​ ചേർന്നുകിടക്കുന്ന മറ്റു ഭാഗങ്ങൾ വനംവകുപ്പിന്​ വിട്ടുനൽകാൻ തയാറാണെന്നും അന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത കൊട്ടിയൂരിലൂടെയാണ് കടന്നപോകുക. എന്നാൽ, വനഭൂമി വിട്ടുകിട്ടാത്തതിനാൽ അമ്പായത്തോട്-ബോയ്സ് ടൗൺ ചുരം ഭാഗത്ത് പാത രണ്ടുവരി മാത്രമാണ് നിർമിക്കുക. എന്നാൽ, ബദൽപാതയായി തലപ്പുഴ 44ാം മൈൽ താഴെ പാൽചുരം-അമ്പായത്തോട് നിർമിച്ചാൽ ചുരം ഉണ്ടാവില്ലെന്ന് മാത്രമല്ല, ഭാവിതലമുറക്ക് വേണ്ടിയുള്ള സുരക്ഷിതപാതയായി അത് രേഖപ്പെടുത്തും.

Tags:    
News Summary - Mananthavady-Airport Road Kottiyoor-Wayanad churam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.