മാനന്തവാടി: ഒരാഴ്ച മുമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ കൊട്ടിയൂർ -പാൽച്ചുരം -ബോയ്സ് ടൗൺ റോഡ് വീണ്ടും തകർന്നു. 69 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് ഒരാഴ്ച മുമ്പ് ടാറിങ് നടത്തിയ റോഡാണ് തകർന്നത്.
പാൽച്ചുരം ഹെയർപിൻ മൂന്ന്, നാല് വളവുകളിലെ ടാറിങ് ആണ് നിലവിൽ തകർന്നത്. ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കടന്നുപോയതാണ് തകരാൻ കാരണമായതെന്ന് കരാറുകാർ പറയുന്നു. എന്നാൽ, അറ്റകുറ്റപ്പണിയിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഇടക്കിടെ ലക്ഷങ്ങൾ അറ്റകുറ്റപ്പണിക്കായി അനുവദിക്കുന്ന റോഡ്, ടാറിങ് കഴിഞ്ഞപാടെ പൊളിഞ്ഞത് അധികൃതരുടെ വീഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു.
മാനന്തവാടി: അമ്പായത്തോട്-പാൽച്ചുരം റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 15 മുതൽ രണ്ടാഴ്ചത്തേക്ക് അതുവഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. വയനാട്, കണ്ണൂർ ജില്ലകളിലേക്കുള്ള വാഹനങ്ങൾ നെടുംപൊയിൽ വഴി പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.