മാനന്തവാടി: നഗരസഭയിലെ ചിറക്കരയും സമീപ പ്രദേശങ്ങളിലും കടുവ ഭീതി തുടര്‍ക്കഥയാകുന്നു. ഇതിനിടയില്‍ കടുവ പശുക്കിടാവിനെ കൊന്നു. ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്മാന്റെ എട്ടു മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തലപ്പുഴ ചിറക്കര അഞ്ചാം നമ്പര്‍ പാരിസണ്‍സ് എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിനുള്ളിലെ വയലില്‍ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. കടുവ പശുക്കിടാവിനെ അഞ്ചുമീറ്റര്‍ ദൂരം വലിച്ച് കൊണ്ട്പോവുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടു തവണ ഈ പ്രദേശവാസികള്‍ കടുവയെ കണ്ടതായി വനം വകുപ്പിനെ വിവരമറിയിക്കുകയും വനപാലകര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. കടുവയെ കണ്ടതായുള്ള വിവരം പ്രചരിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു.
തോട്ടം മേഖലയായ ഇവിടെ തൊഴിലാളികള്‍ക്ക് ജോലിക്ക് പോലും പോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇതിനെ തുടര്‍ന്ന് കൂട് വെച്ച് കടുവയെ പിടികൂടണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കടുവയുടെ ആക്രമണമുണ്ടായതൊടെ ബേഗൂര്‍ റേഞ്ച് ഓഫിസര്‍ കെ. രാകേഷിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തിതിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.