മാനന്തവാടി: സർവേ ഓഫിസ് പരിസരത്തുണ്ടായ വാക്കുതർക്കവുമായി ബന്ധപ്പെട്ട കേസിൽ സർവേ വിഭാഗം വിജിലൻസ് മാനന്തവാടി ഓഫിസിലെത്തി പരിശോധന നടത്തി.
സർവേ വിജിലൻസ് വിഭാഗം അസി. സെക്രട്ടറിയും ഡെപ്യൂട്ടി കലക്ടറുമായ പ്രിയ ഐ നായരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. ഒക്ടോബർ അവസാന ആഴ്ചയാണ് മാനന്തവാടി സർവെ ഓഫിസിന് മുന്നിൽ വൈകീട്ട് 6.30 ഓടെ സർവേ ജീവനക്കാരനും ഒരു വ്യക്തിയുമായി വാക്കേറ്റം നടന്നത്. എടവക വില്ലേജിൽപ്പെട്ട ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട കേസിന്റെ പ്രശ്നമാണ് വാക്കേറ്റത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സർവേ ഓഫിസ് ചുമതലയുണ്ടായിരുന്ന ജില്ല ഹെഡ് സർവേയർ പ്രബിൻ സി. പവിത്രനെ മാനന്തവാടി ഓഫിസിന്റെ ചുമതലയിൽനിന്ന് നീക്കിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച രാവിലെ 10 മണിയോടെ മാനന്തവാടിയിലെത്തിയ വിജിലൻസ് സംഘം സർവേ അസി. ഡയറക്ടറുടെ ഓഫിസിലും സർവെ ഓഫീസിലുമെത്തി രേഖകൾ പരിശോധിച്ചതും ആരോപണ വിധേയരായവരുടെ മൊഴി രേഖപ്പെടുത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.