മാനന്തവാടി: തോൽപെട്ടിയിലെ ജനവാസകേന്ദ്രത്തിൽ സ്ഥിരമായി ഇറങ്ങുന്ന കൊമ്പെൻറ ശല്യം ജനങ്ങളിൽ ഭീതി വിതക്കുന്നു. വ്യാഴാഴ്ച രാത്രി ജനങ്ങൾക്ക് ഇടയിലേക്ക് എത്തിയ കാട്ടുകൊമ്പെൻറ ആക്രമണത്തിൽനിന്ന് നിരവധിപേരാണ് ഭാഗ്യത്തിന് രക്ഷപ്പെട്ടത്.
തോൽപെട്ടി വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന കവാടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന തോൽപെട്ടി സ്വദേശി അരുൺകുമാറിെൻറ ജീപ്പ് കാട്ടാന തകർത്തു. ജീപ്പിലുണ്ടായിരുന്ന അരുണും സുഹൃത്തും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. മാസങ്ങളായി കാട്ടുകൊമ്പൻ പ്രദേശത്ത് നിരവധി വീടുകളും ഏക്കർ കണക്കിന് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. നിരവധിപേർക്കും വളർത്തുമൃഗങ്ങൾക്കും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
നായ്ക്കട്ടി, നരിക്കല്ല്, അരണപ്പാറ മേഖലകളിൽ താമസിക്കുന്നവരാണ് കാട്ടാനഭീതിയിൽ കഴിയുന്നത്. സന്ധ്യ മയങ്ങിയാൽ ജനവാസകേന്ദ്രത്തിൽ എത്തുന്ന ആന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് നേരെയും ആക്രമണം നടത്തുന്നത് പതിവാണ്. കാട്ടാനയെ പിടികൂടണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.