മാനന്തവാടി: ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി അധ്യാപക വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി വനിത ദിനാഘോഷം ‘പെണ്‍പെരുമ’ സംഘടിപ്പിച്ചു. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ ജില്ല കലക്ടര്‍ ഡോ. രേണു രാജ് ഒരുമയുടെ തേയില നുള്ളിയാണ് പരിപാടിക്ക് തുടക്കമിട്ടത്. തേയില നുള്ളുന്നവരുടെ പരമ്പരാഗത വേഷമണിഞ്ഞ് കലക്ടര്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ കൂടെ തേയില നുള്ളി. കണ്ണൂര്‍ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിലെ 105 വിദ്യാർഥികളും അധ്യാപകരും പെണ്‍പെരുമയുടെ ഭാഗമായി. 'മേക് യുവര്‍ ടീ' പദ്ധതിയുടെ ഭാഗമായി തേയില ചായപ്പൊടിയാകുന്ന പ്രവര്‍ത്തനങ്ങള്‍ തേയില ഫാക്ടറി സന്ദര്‍ശിച്ച് വിദ്യാർഥികള്‍ മനസ്സിലാക്കി. എസ്റ്റേറ്റിലെ തൊഴിലാളികള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് വിദ്യാർഥികളുടെ കലാപരിപാടികളും ട്രക്കിങ്ങും നടന്നു. മാനന്തവാടി നഗരസഭ ചെയര്പേഴ്സൻ സി.കെ. രത്നവല്ലി, നഗരസഭ കൗണ്‍സിലര്‍ ഫാത്തിമ ടീച്ചര്‍, ഡി.ടി.പി.സി മാനേജര്‍ രതീഷ് ബാബു, അധ്യാപക വിദ്യാഭ്യാസ കേന്ദ്രം കോഴ്സ് ഡയറക്ടര്‍ ഡോ. എം.പി. അനില്‍, വിദ്യാർഥി പ്രതിനിധി സിസ്റ്റര്‍ അര്‍ച്ചന മാത്യു, ഡി.ടി.പി.സി ജീവനക്കാര്‍, എസ്റ്റേറ്റ് ജീവനക്കാര്‍, തൊഴിലാളികള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.