പിണങ്ങോട്: വയനാട് ഈഗിൾസ് സംഘടിപ്പിച്ച ചാമ്പ്യൻസ് ട്രോഫി ഫുട്ബാൾ ടൂർണമെൻറിൽ എം.എഫ്.സി മീനങ്ങാടി ജേതാക്കളായി. ഫൈനലിൽ ഡി.എസ്.എൽ സെവൻസ് പിണങ്ങോടിനെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ തെരഞ്ഞെടുക്കുകയായിരുന്നു.
വിജയികൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും വയനാട് ഈഗിൾസ് ചെയർമാൻ ഗഫൂർ തയ്യൽ, റഷീദ് മുസ്തഫ വെങ്ങപള്ളി എന്നിവർ സമ്മാനിച്ചു. സഹാറ ഗ്രൂപ്പും മണലാരണ്യം പിണങ്ങോട് കൂട്ടായ്മയുമാണ് വിജയികൾക്കുള്ള സമ്മാനം സ്പോൺസർ ചെയ്തത്. പി.വി. ഷാജി, കെ.കെ. നിഷാദ്, വി.എം. അയ്യൂബ്, സാനി നാസർ, കെ. ജറീഷ്, ഹാരിസ് ചിട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.