കൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ വാഴവറ്റ, ആവലാട്ടുകുന്ന്, കരിങ്കണ്ണിക്കുന്ന് പ്രദേശങ്ങളിൽ വ്യാപകമായി വീട്ടിമരം മുറിക്കുന്നു. 25ലേറെ സ്ഥലങ്ങളിൽനിന്ന് 200ലേറെ വൻ മരങ്ങൾ വനം, റവന്യൂ അധികൃതരുടെ അനുമതിയില്ലാതെ മുറിച്ചിട്ടുണ്ട്.
മരംമുറി തടയാനോ കേസെടുക്കാനോ അധികൃതർ തയാറായിട്ടില്ലെന്നാണ് പരാതി. ആദിവാസികൾ അടക്കമുള്ള ചെറുകിട ഭൂ ഉടമകളുടെ പട്ടയങ്ങളിൽ റിസർവ് ചെയ്ത മരങ്ങളാണ് മുറിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ ഉടമകൾക്ക് നീക്കം ചെയ്യാൻ അനുമതി നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നു.
എന്നാൽ, പട്ടയം കിട്ടിയ ശേഷം കിളിർത്തതും വെച്ചുപിടിപ്പിച്ചതുമായ മരങ്ങൾ മാത്രം മുറിക്കാനാണ് അനുമതിയെന്ന് വയനാട് പ്രകൃതി സംരക്ഷസമിതി ചൂണ്ടിക്കാട്ടി. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യുകയാണ് മരം ലോബി.
മരംമുറി തടയാൻ അടിയന്തരമായി ഇടപെടണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയൽ എന്നിവർ മുഖ്യമന്ത്രി, വനം, റവന്യൂ മന്ത്രിമാർ, ചീഫ് സെക്രട്ടറി, റവന്യൂ, വനം സെക്രട്ടറിമാർ, കലക്ടർ എന്നിവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. മരങ്ങൾ നീക്കം ചെയ്യാൻ പാസ് ആവശ്യപ്പെട്ട് 14 പേർ മേപ്പാടി റേഞ്ച്് ഓഫിസർക്ക് അപേക്ഷ നൽകിയതോടെയാണ് മരംവെട്ടിെൻറ വിവരം പുറത്തുവന്നെതന്ന് അവർ പറഞ്ഞു.
മേപ്പാടി റേഞ്ച്് ഓഫിസർ പാസ് നിഷേധിച്ചു. മരങ്ങൾ മുറിച്ചതിനെ കുറിച്ച് വൈത്തിരി തഹസിൽദാറെ അറിയിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് അവർ പറഞ്ഞു. അതേസമയം, മരങ്ങൾ ലോറിയിൽ അനധികൃതമായി കയറ്റി പോകുന്നതായും വിവരം ലഭിച്ചു. കർഷകർക്ക് അർഹമായ വില കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.