നവകേരള ബസ് യാത്രക്കാരുടെ ശ്രദ്ധക്ക്...

മാ​ന​ന്ത​വാ​ടി​ക്കും വ​യ​നാ​ടി​നും വേ​ണം കാ​ത്ത് ലാ​ബ്

മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ ചി​കി​ത്സ, ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ളാ​ണ് മു​ഖ്യം. മെ​ഡി​ക്ക​ൽ കോ​ള​ജ് വ​യ​നാ​ട്ടു​കാ​രു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്നു. 2021 ഫെ​ബ്രു​വ​രി​യി​ൽ മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വും ന​ട​ന്നു. എ​ന്നാ​ൽ ര​ണ്ടു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കാ​ര്യ​മാ​യ ഗു​ണം ല​ഭി​ച്ചി​ട്ടി​ല്ല. വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ചു​ര​മി​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് പ​ല​പ്പോ​ഴും. കാ​ത്ത് ലാ​ബ് പ്ര​ഖ്യാ​പി​ച്ച് അ​ഞ്ചാ​ണ്ട് പി​ന്നി​ട്ടി​ട്ടും യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. ന​ഴ്സി​ങ് കോ​ള​ജ് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

മാനന്തവാടിയി​െല വയനാട് മെഡിക്കൽ കോളജ്

രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ത്തി​ന് പ​രി​ഹാ​രം വേ​ണം

● ബാ​വ​ലി മൈ​സൂ​രു സം​സ്ഥാ​ന പാ​ത​യി​ൽ രാ​ത്രി​യാ​ത്ര നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ട് ഒ​ന്ന​ര പ​തി​റ്റാ​ണ്ടു​ക​ഴി​ഞ്ഞു. വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് നി​രോ​ധ​നം. ഇ​ത് മൈ​സൂ​രു​വി​നെ ആ​ശ്ര​യി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​ത്. നി​രോ​ധ​ന സ​മ​യം രാ​ത്രി ഒ​മ്പ​ത് മ​ണി​യി​ലേ​ക്ക് മാ​റ്റി​യാ​ൽ ഒ​രു പ​രി​ധി​വ​രെ ദു​രി​തം പ​രി​ഹ​രി​ക്കാ​നാ​കും.

റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം

● മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. സ്ഥ​ലം വി​ട്ടു​കി​ട്ടാ​ത്ത​ത് ചി​ല​യി​ട​ങ്ങ​ളി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

● മാ​ന​ന്ത​വാ​ടി -കൊ​യി​ലേ​രി -കൈ​ത​ക്ക​ൽ റോ​ഡ് നി​ർ​മാ​ണം അ​ഞ്ച് വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തി​യാ​യി​ല്ല.

● മാ​ന​ന്ത​വാ​ടി -മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത ക​ട​ലാ​സി​ൽ​ത​ന്നെ.

ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ് ലൈ​ഫ്

● നി​ര​വ​ധി വീ​ടു​ക​ളാ​ണ് നി​ർ​മാ​ണ​ത്തി​ന്റെ പാ​തി​യി​ൽ നി​ൽ​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ദി​വാ​സി വീ​ടു​ക​ളും ഉ​ൾ​പ്പെ​ടും.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ വേ​ണം

● അ​പ്പ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ കാ​ര്യ​ക്ഷ​മ​മ​ല്ല.

● വ​ന​മേ​ഖ​ല​യാ​യ​തി​നാ​ൽ ആം​ബു​ല​ൻ​സ് സേ​വ​നം ഉ​റ​പ്പു​വ​രു​ത്ത​ണം.

● പേ​ര്യ പി.​എ​ച്ച്.​സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണം.

പ്ല​സ് ടു ​സീ​റ്റു​ക​ൾ വേ​ണം

● കോ​ള​ജു​ക​ളും സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും പ്ര​തി​സ​ന്ധി.

● പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ൾ ഇ​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്ര​യം സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ.

● ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള പ്ല​സ് ടു ​കോ​ഴ്സു​ക​ൾ വേ​ണം.

● ‘ഗോ​ത്ര സാ​ര​ഥി’ നി​ല​ച്ച​തോ​ടെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് വ​ർ​ധി​ച്ചു. പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

മാ​ലി​ന്യ സം​സ്ക​ര​ണം ത​ല​വേ​ദ​ന

● മാ​ലി​ന്യ സം​സ്ക​ര​ണം വെ​ല്ലു​വി​ളി​യാ​ണ്. ഹ​രി​ത ക​ർ​മ​സേ​ന​യെ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സം​സ്ക​രി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

കാ​ർ​ഷി​ക മേ​ഖ​ല​ക്ക് പ​രി​ഗ​ണ​ന വേ​ണം

● വി.​എ​ഫ്.​പി.​സി.​കെ ക​മ്മ​ന​യി​ൽ ആ​രം​ഭി​ച്ച പ​ഴം-​പ​ച്ച​ക്ക​റി സം​ഭ​ര​ണ കേ​ന്ദ്രം ശൈ​ശ​വാ​വ​സ്ഥ​യി​ൽ​ത്ത​ന്നെ. യ​ന്ത്ര​ങ്ങ​ൾ ന​ശി​ക്കു​ന്ന സ്ഥി​തി

● കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വി​ല​ത്ത​ക​ർ​ച്ച വ​ലി​യ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​ത്.

● വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം തി​രു​നെ​ല്ലി, പാ​ൽ​വെ​ളി​ച്ചം, പേ​ര്യ, കു​ഞ്ഞോം മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ദു​രി​തം.

● ജ​ല​സേ​ച​ന സൗ​ക​ര്യ​ത്തി​ന്റെ അ​ഭാ​വം മൂ​ലം ബാ​വ​ലി പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ​യ​ലു​ക​ളി​ൽ ന​ഞ്ച​കൃ​ഷി മാ​ത്രം.

● സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ ഇ​ല്ല. ആ​ശ്ര​യം കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ൾ

ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ളേ​റെ

● ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ഇ​ന്നും അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

● ഭൂ​രി​ഭാ​ഗം കോ​ള​നി​ക​ളും വൈ​ദ്യു​തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വൈ​ദ്യു​തി ചാ​ർ​ജ് അ​ട​ക്കാ​ത്ത​തി​നാ​ൽ മി​ക്ക വീ​ടു​ക​ളി​ലും ബ​ൾ​ബ് പ്ര​കാ​ശി​ക്കാ​റി​ല്ല.

● വീ​ടു​ക​ൾ, റോ​ഡ്, കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

പ്ര​ള​യം ത​ക​ർ​ത്ത ടൂ​റി​സം മേ​ഖ​ല

● വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ തു​ട​ർ​ച്ച​യാ​യ ര​ണ്ട് പ്ര​ള​യ​വും കോ​വി​ഡും ത​ള​ർ​ത്തി.

● കു​റു​വ ദ്വീ​പ്, തോ​ൽ​പ്പെ​ട്ടി, തി​രു​നെ​ല്ലി, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പ്ര​തീ​ക്ഷി​ച്ച് തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ച്ചു​വ​രു​ന്ന​തേ​യു​ള്ളൂ. *കു​ഞ്ഞോം കു​ങ്കി​ച്ചി​റ​യി​ൽ മ്യൂ​സി​യം തൊ​ണ്ട​ർ​നാ​ട് മേ​ഖ​ല​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഉ​ണ​ർ​വേ​കി

ക​ൽ​പ​റ്റ കു​റ​ച്ചു​കൂ​ടി അ​ർ​ഹി​ക്കു​ന്നു

മ​ല​ബാ​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ൻ ന​ഗ​ര​വും ജി​ല്ലാ ആ​സ്ഥാ​ന​വു​മാ​യ ക​ൽ​പ​റ്റ വി​ക​സ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ൽ കു​റ​ച്ചു​കൂ​ടി പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ്, മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം, ചു​ര​ത്തി​ന് ബ​ദ​ൽ പാ​ത, ടൂ​റി​സം രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ൾ, വ​ന്യ​മൃ​ഗ ശ​ല്യം, കു​ടി​വെ​ള്ള പ്ര​ശ്നം, ആ​ദി​വാ​സി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വേ​ണ്ട​ത്ര ശ്ര​ദ്ധ​യി​ല്ലാ​യ്മ, ആ​രോ​ഗ്യ രം​ഗ​ത്തെ ന്യൂ​ന​ത തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ഹ​രി​ക്കേ​ണ്ട പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ.

അഴിക്കും തോറും മുറുകുന്ന ചുരം ട്രാഫിക്

വേ​ണം ബ​ദ​ൽ​പാ​ത

● മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം നി​ല​ച്ച മ​ട്ടാ​ണ്.

● ജി​ല്ല ആ​സ്ഥാ​ന​ത്ത് നി​ത്യ​വും ഗ​താ​ഗ​ത​ക്കു​രു​ക്ക്.

● ബൈ​പാ​സ് റോ​ഡു​ണ്ടെ​ങ്കി​ലും ശോ​ച്യാ​വ​സ്ഥ​യി​ൽ.

● ചെ​റു​വി​മാ​ന​ത്താ​വ​ള​ത്തി​ന് സ്ഥ​ല പ​രി​ശോ​ധ​ന​യും മ​റ്റും ന​ട​ന്നെ​ങ്കി​ലും മു​ന്നോ​ട്ടു പോ​യി​ല്ല.

● ചു​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വം.

● 1980ൽ ​തു​ട​ങ്ങി​യ ബ​ദ​ൽ​പാ​ത ച​ർ​ച്ച​ക​ൾ ഇ​ന്നും തു​ട​രു​ന്നു

● ദേ​ശീ​യ​പാ​ത​യി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം തെ​രു​വു​വി​ള​ക്കി​ല്ല.

● മേ​പ്പാ​ടി ചൂ​ര​ൽ​മ​ല റോ​ഡി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​യാ​യി.

പൂ​ർ​ത്തി​യാ​കാ​തെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ

● കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യെ​ങ്കി​ലും കാ​ല​ഹ​ര​ണ​പ്പെ​ട്ടു.

● കാ​രാ​പ്പു​ഴ​യി​ൽ​നി​ന്നും കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യും പൂ​ർ​ണ​ത​യി​ലെ​ത്തി​യി​ട്ടി​ല്ല.

● ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ വീ​ടു​ക​ളി​ൽ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും വെ​ള്ള​മെ​ത്തി​യി​ല്ല.

പ്ര​തീ​ക്ഷ​യോ​ടെ ഭ​വ​ന​ര​ഹി​ത​ർ

● ഭ​വ​ന​ര​ഹി​ത​ർ​ക്ക് വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ൾ മ​ന്ദ​ഗ​തി​യി​ൽ.

● എ​ങ്കി​ലും ഒ​രോ വ​ർ​ഷ​വും നി​ര​വ​ധി പേ​ർ​ക്ക് പ​ദ്ധ​തി​യി​ൽ മു​നി​സി​പ്പാ​ലി​റ്റി/​പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ വീ​ട് ന​ൽ​കി​വ​രു​ന്നു​ണ്ട്.

● ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ​രാ​തി വ്യാ​പ​കം.

● എ​സ്റ്റേ​റ്റ് പാ​ടി​ക​ളി​ൽ വീ​ടു​ക​ളു​ടെ അ​വ​സ്ഥ ശോ​ച​നീ​യം.

അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു ന​ടു​വി​ൽ

ആ​ശു​പ​ത്രി​ക​ൾ

● സ്വ​കാ​ര്യ രം​ഗ​ത്താ​ണ് മ​ണ്ഡ​ല​ത്തി​ൽ ആ​ശു​പ​ത്രി​ക​ൾ കൂ​ടു​ത​ലു​ള്ള​ത്.

● സി.​എ​ച്ച്.​സി, പി.​എ​ച്ച്.​സി​ക​ൾ ക​ഴി​ഞ്ഞാ​ൽ ഒ​രു ജ​ന​റ​ൽ ആ​ശു​പ​ത്രി​യും മ​റ്റൊ​രു ഗ​വ. ആ​ശു​പ​ത്രി​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​മാ​ണ് ഉ​ള്ള​ത്.

● ജ​ന​റ​ൽ ആ​ശു​പ​ത്രി ഏ​റെ മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും ഇ​പ്പോ​ഴും അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ ത​ന്നെ​യാ​ണ്.

● ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​നി​റ്റ്, ഡ​യാ​ലി​സി​സ് സെൻറ​ർ, ബ്ല​ഡ് ബാ​ങ്ക് തു​ട​ങ്ങി​യ​വ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ന​ട​ന്നി​ല്ല.

● താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രോ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ല

● മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ പ​ണി വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

● മേ​പ്പാ​ടി സി.​എ​ച്ച്.​സി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് പൂ​ർ​ത്തീ​ക​ര​ണ​ത്തി​ൽ.

സ്കൂ​ളു​ക​ൾ​ക്ക് കെ​ട്ടി​ട​ങ്ങ​ൾ വേ​ണം

● അ​ച്ചൂ​ർ, വൈ​ത്തി​രി സ്കൂ​ളു​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ.

● പി​ണ​ങ്ങോ​ട്, കോ​ട്ട​ത്ത​റ സ്കൂ​ളു​ക​ൾ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

● പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​ങ്ക​ണ്ടി, റി​പ്പ​ൺ സ്കൂ​ളു​ക​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി​യു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കാ​ൻ ന​ട​പ​ടി​യാ​യി.

● നി​ര​വ​ധി സ്കൂ​ളു​ക​ൾ​ക്ക് കെ​ട്ടി​ട​ങ്ങ​ൾ ആ​വ​ശ്യ​മു​ണ്ട്.

● ഏ​ക ഗ​വ. കോ​ള​ജി​ൽ സ്ഥ​ല പ​രി​മി​തി​യു​ണ്ട്. പു​തി​യ കോ​ഴ്സു​ക​ൾ​ക്ക് അ​ടു​ത്തി​ടെ അ​നു​മ​തി ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

● വ​യ​നാ​ട്ടി​ൽ നീ​റ്റ് പ​രീ​ക്ഷ​കേ​ന്ദ്രം ആ​രം​ഭി​ച്ചു. ഇ​തി​നു​ള്ള പ​രി​ശീ​ല​ന​ത്തി​ന് വി​വി​ധ പ​ദ്ധ​തി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്നു.

● ക​ണി​യാ​മ്പ​റ്റ സ്കൂ​ളി​ന് കി​ഫ്ബി ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക്കു​രു​ക്കി​ലാ​ണ്.

പ്ര​വ​ർ​ത്ത​നം നി​ല​ച്ച് ബ്ര​ഹ്മ​ഗി​രി

● സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി ജി​ല്ല​യി​ൽ കോ​ടി​ക​ൾ മു​ട​ക്കി സ്ഥാ​പി​ച്ച​താ​ണ്.

● നി​ല​വി​ൽ ഇ​തി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച സ്ഥി​തി​യി​ലാ​ണ്. കോ​ടി​ക​ളു​ടെ ബാ​ധ്യ​ത​യാ​ണ് കാ​ര​ണം.

വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം​ വേ​ണം

● കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ്വൈ​ര വി​ഹാ​ര​മാ​ണ്.

● ത​ട​യാ​നു​ള്ള ഫെ​ൻ​സി​ങ് പ​ല​യി​ട​ത്തും ത​ക​ർ​ന്നി​ട്ടും ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.

● കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും വ​ര​ൾ​ച്ച​യും കൃ​ഷി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ പ​ല​തും ക​ട​ലാ​സി​ൽ.

മ​റ്റ് പ്ര​ശ്ന​ങ്ങ​ൾ

● ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ സ​ർ​ക്കാ​ർ ഫ​ണ്ട് കി​ട്ടാ​ത്ത​തി​നാ​ൽ അ​ട​ച്ചു​പൂ​ട്ട​ലി​ന്റെ വ​ക്കി​ൽ.

● വൈ​ത്തി​രി താ​ലൂ​ക്ക് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​ണി ആ​രം​ഭി​ച്ചി​ട്ടി​ല്ല.

● മേ​പ്പാ​ടി​യി​ൽ ഫോ​റ​സ്റ്റ് കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും സ്ഥ​ല വി​വാ​ദ​ത്തിൽപ്പെ​ട്ട് ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

തീ​രാ​തെ ആ​ദി​വാ​സി പ്ര​ശ്ന​ങ്ങ​ൾ

● ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ചോ​രു​ന്ന കൂ​ര​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​പ്പോ​ഴും നി​ര​വ​ധി.

● സ​ർ​ക്കാ​ർ ഗ്രാ​ന്റു​ക​ൾ യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​കാ​ര​ണം വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങു​ന്നു.

● ചി​കി​ത്സാ​രം​ഗ​ത്ത് വേ​ണ്ട​ത്ര ശ്ര​ദ്ധ അ​ധി​കൃ​ത​രി​ൽ​നി​ന്ന് ഉ​ണ്ടാ​വു​ന്നി​ല്ല.

ടൂ​റി​സം മേ​ഖ​ല​യി​ൽ ശ്ര​ദ്ധ​വേ​ണം

● ആ​യി​ര​ക്ക​ണ​ക്കി​ന് ടൂ​റി​സ്റ്റു​ക​ൾ എ​ത്തു​​മ്പോ​ഴും സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളി​ല്ല.

● മ​തി​യാ​യ ടോ​യ്‍ല​റ്റു​ക​ൾ ഇ​ല്ല. ഉ​ള്ള​വ​യു​ടെ സ്ഥി​തി ദ​യ​നീ​യം.

● പൂ​ക്കോ​ട് ത​ടാ​ക​ത്തി​ൽ ലൈ​ഫ് ഗാ​ർ​ഡ് ഇ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ.

● ടൂ​റി​സ​ത്തി​ന്റെ പേ​രി​ൽ മ​ണ്ണെ​ടു​പ്പും മ​റ്റും ന​ട​ക്കു​ന്നു.

പ്ര​ള​യ​ത്തി​ൽ​നി​ന്ന് ക​ര​കയ​റു​ന്നു

● പു​ത്തു​മ​ല​യും സേ​ട്ട്കു​ന്നും ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​ണ്.

● വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​റും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മൊ​ക്കെ​യാ​യി വീ​ടു​ക​ൾ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

അ​വ​ഗ​ണ​ന​യു​ടെ കി​ൻ​ഫ്ര പാ​ർ​ക്ക്

● മു​മ്പ് തു​ട​ങ്ങി​യ കി​ൻ​ഫ്ര പാ​ർ​ക്കി​ൽ ഇ​പ്പോ​ൾ വ​ലി​യ പ​ദ്ധ​തി​ക​ളൊ​ന്നും ഇ​ല്ല.

രാ​ത്രി​യാ​ത്രാ നി​രോ​ധം വി​ക​സ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​യു​ടെ പു​ന​രു​ജ്ജീ​വ​നം ഈ ​പ്ര​ശ്ന​ത്തി​ന്റെ പ​രി​ഹാ​ര​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് കി​ട​ക്കു​ന്ന​ത്. ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​ങ്ങ​ൾ​ക്കും പ​രി​ശ്ര​മ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കി മ​റ്റൊ​രു സാ​ധ്യ​ത​യും ക​ണ്ടെ​ത്ത​ണ​മെ​ന്ന​ത് വ​യ​നാ​ടി​ന്റെ മൊ​ത്ത​മാ​യി​ട്ടു​ള്ള ആ​വ​ശ്യ​മാ​ണ്.

രാത്രികളില്ലാത്ത ബത്തേരി

നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ പ​ല​ത്

● ബീ​നാ​ച്ചി - പ​ന​മ​രം, താ​ളൂ​ർ - സു​ൽ​ത്താ​ൻ​ബ​ത്തേ​രി റോ​ഡ് നി​ർ​മാ​ണം മു​ട​ങ്ങി

● കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

ചെ​റു​കി​ട പ​ദ്ധ​തി​ക​ൾ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചാ​ൽ ഇ​തി​ന് പ​രി​ഹാ​ര​മാ​കും.

● ലൈ​ഫ് വീ​ടി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ നി​ര​വ​ധി.

● താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​ക്ക് കെ​ട്ടി​ട​ങ്ങ​ൾ ഏ​റെ ഉ​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം പ​രി​താ​പ​ക​രം. കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണം.

സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​രു​ടെ കു​റ​വ്

● സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ​വ. കോ​ള​ജ് ഇ​തു​വ​രെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ല്ല.

● മാ​ലി​ന്യ സം​സ്ക​ര​ണം വ​ലി​യ ​പ്ര​ശ്നം. ക​രി​വ​ള്ളി​ക്കു​ന്നി​ലാ​ണ് മാ​ലി​ന്യ പ്ലാ​ന്റു​ള്ള​ത്. ന​ഗ​ര​മാ​ലി​ന്യം ത​ള്ളു​ന്ന​ത​ല്ലാ​തെ സം​സ്ക​രി​ക്കു​ന്നി​ല്ല.

● പ്ലാ​ന്റ് നി​ർ​മി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ പ​റ​ഞ്ഞെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.

Tags:    
News Summary - Navakerala-Bus-Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.