പൊഴുതന: ക്ലാസുകൾ ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഓൺലൈൻ പഠനസൗകര്യമില്ലാതെ ദുരിതം പേറുകയാണ് കർപ്പൂരക്കാട് കോളനിയിലെ വിദ്യാർഥികൾ.
പൊഴുതന പഞ്ചായത്തിലെ ഏഴാം വാർഡ് കല്ലൂർ പെരിങ്കോട കൈയേറ്റ ഭൂമിയിൽ താമസിക്കുന്ന കാട്ടുനായ്ക്ക, പണിയ വിഭാഗത്തിൽപെട്ട ഏഴോളം കുട്ടികളാണ് ഓൺലൈൻ പഠനസൗകര്യമില്ലാതെ ബുദ്ധിമുട്ടിലായത്. ഭൂരിഭാഗം വിദ്യാർഥികളും അഞ്ച്, പത്ത് ക്ലാസുകളിലായി അച്ചൂർ സ്കൂളിലും ബത്തേരി ൈട്രബൽ ഹോസ്റ്റലുകളിലുമാണ് പഠിച്ചിരുന്നത്.
നിലവിൽ ഇവർ താമസിക്കുന്ന പ്രദേശം കൈയേറ്റ ഭൂമിയായതിനാൽ വൈദ്യുതിയും അടിസ്ഥാന സൗകര്യമുള്ള വീടുകളും ഇവർക്ക് അന്യമാണ്. സന്നദ്ധ സംഘടനകൾ കഴിഞ്ഞ പ്രളയകാലത്ത് നിർമിച്ചുനൽകിയ ചെറു ഷെഡ്ഡുകളിലായാണ് ഇവർ കഴിഞ്ഞുകൂടുന്നത്.
തൊട്ടടുത്തൊന്നും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിനാൽ അധ്യയനം ആരംഭിച്ചതുമുതൽ മുഴുവൻ ക്ലാസുകളും ഇവർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.
കോവിഡ് ഭീതിമൂലം തൊഴിലുകൾ കുറഞ്ഞതോടെ കോളനിയിലുള്ളവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായും കുടിവെള്ളമടക്കമുള്ള ബുദ്ധിമുട്ടികൾ അനുഭവിക്കുന്നതായും കോളനിക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.