ഓൺലൈൻ പഠനകാലത്ത് വീടകങ്ങളിൽ കുട്ടികളുമായി മല്ലടിച്ച് തളരുകയാണ് വീട്ടമ്മമാർ. പഠനം വീട്ടിലായതോടെ ഇരട്ടി ഭാരമാണ് രക്ഷിതാക്കൾക്ക്. ഡിജിറ്റല്‍ സാഹചര്യങ്ങളിലെ പഠന സാധ്യതകളില്‍ വീടിെൻറ പങ്ക് കൂടുതല്‍ ചര്‍ച്ചക്ക് വിധേയമായ കാലം കൂടിയാണിത്.
സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ പൂര്‍ണമായും സമയം ചെലവഴിച്ചിരുന്നതിനാൽ വീട്ടിൽ ഹോം വർക്കിലൊതുങ്ങിയിരുന്ന പഠനമാണ് രക്ഷിതാക്കൾകൂടി പങ്കാളികളാവേണ്ട രീതിയിലേക്ക് മാറിയത്.
ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയുമുള്ള രക്ഷകര്‍ത്താക്കള്‍ക്ക്, വേണ്ട രീതിയില്‍ മക്കളെ സഹായിക്കാന്‍ കഴിയുന്നില്ല എന്ന മാനസിക സമ്മര്‍ദമുണ്ട്. സാമാന്യ വിദ്യാഭ്യാസവും വീട്ടില്‍ ചെലവഴിക്കാന്‍ സമയവുമുള്ള രക്ഷിതാക്കളുടെ കൂടിയതോതിലുള്ള ഇടപെടൽ കുട്ടികളിൽ സമ്മര്‍ദമുണ്ടാക്കുന്നു.
വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന രക്ഷിതാക്കളിൽ നിസ്സഹായതയും ഓൺലൈൻ പഠനം സൃഷ്ടിക്കുന്നു. ഡിജിറ്റല്‍ സാധ്യത ഉപയോഗപ്പെടുത്തുന്ന വിദ്യാഭ്യാസത്തെയല്ല ഡിജിറ്റല്‍ അടിമയായ വിദ്യാഭ്യാസത്തിലേക്കാണ് നിലവിലെ സംവിധാനം മാറുന്നത്. നടന്നുശീലമില്ലാത്ത വഴിയിലൂടെ സഞ്ചരിക്കുകയാണ് നമ്മള്. അതിെൻറ പരിമിതികളും സാധ്യതകളും ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നമുക്ക് ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ ക്ലാസുകള്‍ നല്‍കാം എന്നതിനെക്കുറിച്ചാണ് ആലോചന.
ഓണ്‍ലൈന്‍ ക്ലാസുകള്‍ കുറ്റമറ്റതോ സാധാരണ രീതിയിലുള്ള ക്ലാസ് മുറികളിലെ അധ്യയനത്തിന് ബദലോ ആകാന്‍ കഴിയില്ല. 76 ശതമാനം രക്ഷിതാക്കള്‍ക്ക് സ്കൂളില്‍ പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പഠനപിന്തുണ ലഭിക്കുന്നതില്‍ ഡിജിറ്റൽ ഉപകരണങ്ങളുടെ കുറവ് ചിലര്‍ക്ക് പ്രശ്നമാകുന്നുണ്ട്.
ഐ.ടി @ സ്കൂള്‍ പോലെയുള്ള വെബ്സൈറ്റുകളിലൂടെ ലഭ്യമാകുന്ന അറിവ്, പൊതുവിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് ലഭിക്കണമെങ്കില്‍ നല്ല മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ അനിവാര്യമാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാവര്ക്കും മൊബൈല്‍ ഫോണോ ലാപ്ടോപ്പോ ഉണ്ടാകുമെന്ന വിചാരം യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ വഞ്ചനപരമായ കണ്ണടക്കലാണ്.
സമൂഹത്തില്‍ വലിയ ഡിജിറ്റല്‍ വിടവ് നിലനില്ക്കുമ്പോള് തന്നെ വീടിനകത്തും ആ വിടവിന് സാധ്യതയുണ്ട്. വരുമാനമുള്ളവര്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പഠനം പ്രശ്നമാകണമെന്നില്ല. എന്നാല്‍ ഇത്തരം സൗകര്യമില്ലാത്ത, അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കുപോലും സ്കൂളുകളെ ആശ്രയിക്കേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ ധാരാളമുണ്ട്. സ്കൂള്‍-കോളജ് തലത്തില്‍ പഠിക്കുന്ന ഈ വിഭാഗമാണ് ഡിജിറ്റല്‍ പഠനസാധ്യതകളുടെ ഏറ്റവും വലിയ ഇരകളാകാന്‍ പോകുന്നത്.
പല വകുപ്പുകൾ വിവിധ സമയങ്ങളിൽ നടത്തിയ കണക്കെടുപ്പിനൊടുവിൽ ഓഫ്ലൈനിലായ വിദ്യാർഥികളെ ഓൺലൈനിലെത്തിക്കുന്നതിനുള്ള സാമ്പത്തികഭാരവും സർക്കാർ, രക്ഷിതാക്കളുടെയും സമൂഹത്തിെൻറയും ചുമലിലേക്ക് വെച്ചിട്ടുണ്ട്.
പഠനോപകരണങ്ങളില്ലാത്തവർക്ക് അവ ലഭ്യമാക്കുന്നതിനുള്ള ചുമതല സ്കൂൾതല സമിതികളെ ഏൽപിച്ചുള്ള സർക്കാർ ഉത്തരവ് അതാണ് സൂചിപ്പിക്കുന്നത്. ജനകീയ കാമ്പയിനിലൂടെ വിഭവ സമാഹരണം നടത്താൻ തീരുമാനിച്ചിരുന്നു. ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാർ പ്രത്യേക രൂപരേഖയും പ്രസിദ്ധീകരിച്ചു. വിഭവ സമാഹരണ കാമ്പയിനുള്ള മാർഗരേഖ പുറപ്പെടുവിച്ച ഉത്തരവിലാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ (ടാബ്ലെറ്റ്, ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയവ) ലഭ്യമാക്കാനുള്ള ചുമതല സ്കൂൾതല സമിതികളിൽ നിക്ഷിപ്തമാക്കിയത്. വാർഡ് മെംബർ അധ്യക്ഷനായും സ്കൂൾ മാനേജർ, പി.ടി.എ പ്രസിഡൻറ് ഉപാധ്യക്ഷന്മാരായും പ്രാധാനാധ്യാപകർ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളുമായാണ് സമിതി രൂപവത്കരിക്കേണ്ടത്. സ്കൂൾതല സമിതികൾ തന്നെയാണ് ഡിജിറ്റൽ ഉപകരണങ്ങളുടെ ആവശ്യക്കാരെയും കണ്ടെത്തേണ്ടത്. സമ്പൂർണ സ്കൂൾ മാനേജ്മെൻറ് സോഫ്റ്റ്വെയറിലെ ഡാറ്റ ഇതിനായി ഉപയോഗിക്കണം. സമൂഹ സഹായത്തോടെ മാത്രം ഉപകരണങ്ങൾ ലഭ്യമാക്കേണ്ടവർ, വായ്പ സൗകര്യം ലഭ്യമാക്കിയവർ, സ്വന്തമായി വാങ്ങാൻ കഴിയുന്നവർ എന്നിങ്ങനെയുള്ളവരെ തരംതിരിച്ച് രേഖപ്പെടുത്തണം. കണക്കുകൾ സ്കൂൾതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും ക്രോഡീകരിക്കണം.
ഏതുമാറ്റവും എളുപ്പം നടപ്പാക്കാന്‍ പറ്റുന്നത് സമൂഹം വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ്. കോവിഡ് കാലം ഡിജിറ്റല്‍ വേരുകള്‍ ആഴ്ത്തുന്നതിനുള്ള നല്ല അവസരമായാണ് ഉപയോഗിക്കേണ്ടത്. അതിനുള്ള സക്രിയമായ ഇടപെടൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.