നഗൂഡല്ലൂർ: ഊട്ടി ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന 126ാമത് പുഷ്പ പ്രദർശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ജില്ല കലക്ടർ എം. അരുണ ഉദ്ഘാടനം ചെയ്തു. പുഷ്പമേള മേയ് 10 മുതൽ 20 വരെയും റോസ് ഷോ മേയ് 10 മുതൽ 19 വരെയും പഴവർഗ പ്രദർശനം മേയ് 24 മുതൽ 26 വരെയും നടക്കും. ഈ വർഷം 35,000 പൂച്ചട്ടികളിൽ വിവിധ വർണങ്ങളിലുള്ള പുതിയ ഇനം പൂക്കളാണ് പ്രദർശനത്തിൽ ഇടം പിടിച്ചിരിക്കുന്നത്. കൂടാതെ പാർക്കിൽ നട്ടുപിടിപ്പിച്ച 6.5 ലക്ഷം ചെടികളുമുണ്ട്.
പതിനായിരത്തോളം വ്യത്യസ്ത തരത്തിലുള്ള വർണാഭമായ പൂച്ചട്ടി അലങ്കാരങ്ങൾ പ്രദർശിപ്പിക്കും. മേയ് 10,20 എന്നീ രണ്ട് ദിവസങ്ങളിൽ ലേസർ ലൈറ്റ് ഷോ പ്രദർശനവുമുണ്ടായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. കാർഷിക ഡെപ്യൂട്ടി ഡയറക്ടർ സിപിലമേരി, അംറോത്ത്ബീഗം, ബാലചന്ദർ, ജയലക്ഷ്മിയും എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.