കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ 18ാം വാർഡായ നെല്ലിക്കരയിൽ സി.പി.എം സ്ഥാനാർഥിയുടെ തോൽവിയുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ ലഘുലേഖ. പാർട്ടി സ്ഥാനാർഥിയുടെ തോൽവിക്ക് കാരണം സി.പി.എമ്മിലെ ചില നേതാക്കൾ ആണെന്നാണ് ആക്ഷേപം.
ലോക്കൽ കമ്മിറ്റിയും നെല്ലിക്കര ബ്രാഞ്ച് കമ്മിറ്റിയും പിരിച്ചുവിടണമെന്നും ഒരുപറ്റം സി.പി.എമ്മുകാർ എന്ന പേരിൽ ഇറങ്ങിയ ലഘുലേഖയിലുണ്ട്.
നെല്ലിക്കരയിൽ 439 വോട്ടുകൾ നേടിയ എൻ.ഡി.എ സ്ഥാനാർഥി പ്രകാശൻ നെല്ലിക്കരയാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി എ.ഡി. പാർഥൻ 437 വോട്ടുകൾ നേടി.
യു.ഡി.എഫിലെ സുനിലിന് 347 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുമായി നേതാക്കൾ വോട്ടു കച്ചവടം നടത്തിയതാണ് പരാജയ കാരണമെന്നാണ് സി.പി.എമ്മിലെയും കോൺഗ്രസിലേയും ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നത്.
നൂൽപ്പുഴ, മീനങ്ങാടി, പൂതാടി, പുൽപള്ളി പഞ്ചായത്തുകളിൽ ഇത്തവണ സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടതും തോൽവിയുടെ കാരണങ്ങളും പാർട്ടിക്കുള്ളിൽ സജീവ ചർച്ചയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.