ഗൂഡല്ലൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുതുമല കടുവ സങ്കേതം തെപ്പക്കാട് ആനക്യാമ്പിൽ ഒരുക്കം ആരംഭിച്ചു. ഏപ്രിൽ ഒമ്പതിനാണ് പ്രധാനമന്ത്രി മുതുമലയിൽ എത്തുന്നത്.
ആനക്യാമ്പിലേക്കുള്ള പ്രധാന ഇരുമ്പുപാലം തകർച്ച നേരിട്ടതിനാൽ പൊളിച്ചുമാറ്റിയിരുന്നു. പകരം നിർമിച്ചിട്ടില്ല. ലോഗൗസ് ഭാഗത്ത് കൂടിയുള്ള തറപ്പാലത്തിലൂടെ മാത്രമേ ആനക്യാമ്പിലേക്ക് പോകാൻ കഴിയുകയുള്ളൂ. തറപ്പാലത്തിന്റെ ടാറിങ് പണിയും ആനക്യാമ്പിലേക്കുള്ള നടപ്പാതയിൽ ടൈൽസ് പതിക്കലും തുടങ്ങി. തെപ്പക്കാട് മുതൽ കർണാടക അതിർത്തിവരെയുള്ള ദേശീയപാതയുടെ അറ്റകുറ്റപ്പണിയും പുരോഗമിക്കുന്നു.
ഓസ്കാർ പുരസ്കാരം ലഭിച്ച ദി എലിഫൻറ് വിസ്പറേസ് ഹ്രസ്വചിത്രത്തിലെ താര ദമ്പതികളായ ബൊമ്മൻ, വെള്ളി ദമ്പതികളെ കാണുകയും ആദരിക്കുകയും ചെയ്യും. ഇവരുമായി പ്രധാനമന്ത്രി സംവദിക്കും. കർണാടക ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ നടക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.