കൽപറ്റ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെ പാലങ്ങളും ദേശീയപാതയില്‍ വിള്ളല്‍ വീണ ഭാഗവും ജില്ല കലക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു.
മീനങ്ങാടി പഞ്ചായത്തിലെ മാനികാവ് ചൂതുപാറ റോഡിലെ ആലിലക്കുന്ന് പാലം തകര്‍ന്ന സ്ഥലത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിനൊപ്പമാണ് കലക്ടര്‍ എത്തിയത്. ഞായറാഴ്ച വൈകീട്ട് നാലിന് പെയ്ത ശക്തമായ മഴിയിലാണ് പൂതാടി എരുമത്താരി വയല്‍ റോഡിലെ പാലവും മീനങ്ങാടി ആലിലക്കുന്ന് പാലവും പൂര്‍ണമായും തകര്‍ന്നത്.
ഇരുപാലങ്ങളും പുനര്‍നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കാൻ പഞ്ചായത്ത് സാങ്കേതിക വിഭാഗം അധികൃതര്‍ക്ക് ജില്ല കലക്ടര്‍ നിര്‍ദേശം നല്കി. താൽക്കാലികമായി പാലത്തിലൂടെയുള്ള സഞ്ചാര സൗകര്യം ഒരുക്കാനും നിർദേശിച്ചിട്ടുണ്ട്. പാലം പുനര്‍ നിര്‍മിക്കാൻ ജനപ്രതിനിധികളുടെയും പ്രളയ ദുരിതാശ്വാസ ഫണ്ടും ഉപയോഗിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ മീനങ്ങാടി ചില്ലിങ് പ്ലാന്റിന് സമീപത്തുണ്ടായ റോഡിലെ വിള്ളല്‍ അടക്കുന്നതിന്റെ അറ്റകുറ്റപ്പണികളും ജില്ല കലക്ടര്‍ നിരീക്ഷിച്ചു.
പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ദേശീയപാത അധികൃതര്‍ക്ക് നിർദേശം നല്കി. എ.ഡി.എം എന്‍.ഐ ഷാജു, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്റത്ത്, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയര്മാന് ബേബി വര്‍ഗീസ്, ബത്തേരി തഹസില്‍ദാര്‍ വി.കെ. ഷാജി, ഡെപ്യൂട്ടി താസില്ദാര് ടി.വി. പ്രകാശ്, വാര്‍ഡ് അംഗം ഐ.ബി. മൃണാലിനി, അംബിക ബാലന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.