സുൽത്താൻ ബത്തേരി: കണ്ടെയ്ൻമെൻറ് സോണിൽനിന്നു ഒഴിവായെങ്കിലും ബത്തേരിയിൽ നിയന്ത്രണങ്ങൾ തുടരും. കോവിഡ് വ്യാപനത്തെതുടർന്ന് രണ്ടാഴ്ച മുൻപാണ് കണ്ടെയ്ൻമെൻറ് സോൺ ആക്കിയത്. കച്ചവട സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നീ മേഖലകളിൽ വലിയ നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളത്. ഇത് പാലിക്കാത്തവർക്കെതിരെ നടപടി എടുക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.
വഴിക്കണ്ണ് സ്റ്റിക്കർ പതിച്ച് നൂറ് കണക്കിന് വാഹനങ്ങൾ സുൽത്താൻ ബത്തേരിയിലൂടെ കടന്നുപോകുന്നുണ്ട്. ഇത്തരം വാഹനങ്ങളിലുള്ളവരെ ശ്രദ്ധിക്കണം. വാഹനങ്ങളിലെ വഴിയോര കച്ചവടം, ഉന്തുവണ്ടി, ഭിക്ഷാടനം എന്നിവയൊക്കെ നഗരസഭ പരിധിയിൽ സെപ്റ്റംബർ അഞ്ചു വരെ നിരോധിച്ചിരിക്കുകയാണ്. ബൈക്കിൽ നാടുചുറ്റി മീൻ വിൽക്കുന്നവർക്കും പോലും വിലക്കുണ്ട്.
കൽപറ്റ: പൂര്‍ണമായും കണ്ടെയ്ൻമെൻറ് സോണായ കല്‍പറ്റ നഗരസഭയിൽ ഭരണപരമായ കാരണങ്ങളാല്‍ സിവില്‍ സ്റ്റേഷനും 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും കണ്ടെയ്ൻമെൻറ് സോണ്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയതായി ജില്ല കലക്ടര്‍ അറിയിച്ചു.
സുൽത്താൻ ബത്തേരി: കോഴിക്കോട്^കൊല്ലഗല്‍ ദേശീയപാത 766ല്‍ മുത്തങ്ങ തകരപ്പാടി പൊന്‍കുഴി ഭാഗത്ത് വെള്ളം ഇറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.
ശനിയാഴ്ച രാത്രിയോടെയാണ് ദേശീയപാതയില്‍നിന്ന് വെള്ളം ഇറങ്ങിയത്. പൊന്‍കുഴിഭാഗത്ത് ദേശീയപാതയില്‍ കുടുങ്ങിയ വാഹനങ്ങള്‍ 9.15ഓടെ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വെള്ളിയാഴ്ചയാണ് മുത്തങ്ങ തകരപ്പാടി മുതല്‍ പൊന്‍കുഴി വരെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ മുത്തങ്ങ പുഴ കരകവിഞ്ഞ് വെള്ളം കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.