പുൽപള്ളി: മേഖലയിലെ പുഴകളും തോടുകളും കരകവിഞ്ഞു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പെരിക്കല്ലൂരിൽ കബനിനദി കരകവിഞ്ഞു. തേന്മാവിൻ കടവ് മുതൽ പെരിക്കല്ലൂർ വരെ പുഴയോരത്ത് താമസിക്കുന്ന 85ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു.
പുറംപോക്ക് ഭൂമിയിൽ താമസിക്കുന്ന അഞ്ച് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവരെ പെരിക്കല്ലൂർ ഗവ. ഹൈസ്കൂളിലേക്ക് മാറ്റി. ഇവരടക്കം 30ഓളം കുടുംബങ്ങളെയാണ് മാറ്റിയത്. പുൽപള്ളി പഞ്ചായത്തിലെ 50ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
പാളക്കൊല്ലി പണിയ കോളനിയിലെ 28 കുടുംബങ്ങളെയും പാക്കം പുഴമൂല കോളനിയിലെ 14 കുടുംബങ്ങളെയും ദാസനക്കരയിലെ രണ്ട് കുടുംബങ്ങളെയും ചേകാടി കട്ടക്കണ്ടി കോളനിയിലെ ആറു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.മിക്ക പാടശേഖരങ്ങളും വെള്ളത്തിനടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.