ഗൂഡല്ലൂർ: തോട്ടംപണിക്കിടെ ഷോക്കേറ്റ് മരിച്ച തോട്ടം തൊഴിലാളിയുടെ മൃതദേഹവുമായി തൊഴിലാളികളും ബന്ധുക്കളും റോഡ് ഉപരോധിച്ചു. ദേവർഷോല എസ്റ്റേറ്റ് ഒന്നാം ഡിവിഷനിലെ ജമണിയുടെ മൃതദേഹമായിട്ടാണ് റോഡ് ഉപരോധിച്ചത്. മാനേജ്മെന്റും യൂനിയൻ നേതാക്കളും അധികൃതരുമെത്തി നഷ്ടപരിഹാര വിഷയത്തിൽ ഉറപ്പു നൽകിയാലേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്ന് പറഞ്ഞായിരുന്നു സമരം. പോലീസിന്റെ അഭ്യർഥന മാനിച്ച് മൃതദേഹം റോഡിൽ നിന്ന് മാറ്റിയശേഷം മൂന്നരമണിവരെ ഉപരോധം തുടർന്നു.
ഫൈനാൻസ് മാനേജർ സൂസൻ, ഡി.വൈ.എസ്.പി മഹേഷ് കുമാർ, തഹസിൽദാർ സിദ്ധരാജ്, വൈദ്യുതി വകുപ്പ് അധികൃതർ, യൂനിയൻ നേതാക്കളായ സൈദ് മുഹമ്മദ്, അലവി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. വൈദ്യുതി വകുപ്പ് 5 ലക്ഷവും എസ്റ്റേറ്റിന്റെ ഭാഗത്തുനിന്ന് 6 ലക്ഷവും നൽകുമെന്ന് ഉറപ്പ് നൽകിയതോടെയാണ് വൈകീട്ട് മൂന്നരക്ക് മൃതദേഹം ഗൂഡല്ലൂരിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചത്.
പരിക്കുകളോടെ ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച നീലിസിദ്ധിയെ എസ്റ്റേറ്റ് മാനേജർമാരായ സൂസൻ, മേധപ്പ, യൂനിയൻ നേതാക്കളായ സൈദ്മുഹമ്മദ്, അലവി എന്നിവർ സന്ദർശിച്ചു. നീലിസിദ്ധി അപകടനില തരണം ചെയ്തിട്ടുണ്ട്. കാലിനുള്ള പരിക്ക് കാരണം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും എന്ന് യൂനിയൻ നേതാവ് സെയ്ത് മുഹമ്മദ് അറിയിച്ചു. നഷ്ടപരിഹാര തുകയിൽ ഒരുലക്ഷം കൈമാറി. നീല സിദ്ധിക്ക് 25000 രൂപയും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.