കൽപറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണല്‍ ഡിസംബര്‍16 ന് രാവിലെ എട്ടിന് ആരംഭിക്കും. ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജില്ല പഞ്ചായത്തിെൻറ തപാല്‍ ബാലറ്റ് കൗണ്ടി ജില്ല പഞ്ചായത്ത് വരണാധികാരിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ല, ബ്ലോക്ക് എന്നിവിടങ്ങളിലേക്കുള്ള കൗണ്ടിങ് ഏജൻറുമാരെ ബ്ലോക്ക് വരണാധികാരികള്‍ നിയമിക്കും.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഏതൊക്കെ കൗണ്ടിങ് ടേബിളുകളിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന വിവരം ഗ്രാമ പഞ്ചായത്ത് വരണാധികാരികള്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികളെ അറിയിക്കണം. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ ഈ ലിസ്റ്റ് പരിശോധിച്ച് സ്ഥാനാർഥികള്‍ ആവശ്യപ്പെടുന്ന മുറക്ക് ബ്ലോക്ക് പഞ്ചായത്തിെൻറയും ജില്ല പഞ്ചായത്തിെൻറയും കൗണ്ടിങ് ഏജൻറിനെ നിശ്ചയിച്ച് ടേബിൾ അടിസ്ഥാനത്തില്‍ കൗണ്ടര്‍ നമ്പര്‍ രേഖപ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഓരോ ടേബിളിലെയും ഏജൻറുമാരുടെ കണക്ക് നിശ്ചയിച്ച് ആവശ്യമായ ഇരിപ്പിടങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തയാറാക്കും.
ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വരണാധികാരി റിസള്‍ട്ട് ഷീറ്റ്, തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ്, തെരഞ്ഞെടുപ്പ് റിട്ടേണ്‍, ഫലപ്രഖ്യാപനം എന്നിവ ട്രൻറ് സൈറ്റില്‍ അപ്ലോഡ് ചെയ്യും. പൊതു തെരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിെൻറ വ്യക്തിഗത വിവരങ്ങള്‍ അതത് തദ്ദേശ സ്ഥാപനത്തിെൻറ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട സൈറ്റില്‍ യഥാസമയം ഡാറ്റാ എന്‍ട്രി നടത്തിയിട്ടുണ്ടെന്ന് വരണാധികാരി ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.