വൈത്തിരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡലുകൾ നേടിയെടുക്കുന്നതിൽ ജില്ലയുടെ പ്രാതിനിധ്യം തീരെ ശുഷ്കിച്ചുവെങ്കിലും ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ ആര്യ നാടിന്റെ അഭിമാനമായി.
വൈത്തിരി ഗവ. ഹൈസ്കൂളിലെ വി.എസ്. ആര്യയാണ് വയനാടിന്റെ മാനം കാത്തത്. കഴിഞ്ഞ ജൂണിൽ നടന്ന ജൂനിയർ ഗേൾസ് ബോക്സിങ്ങിൽ ആര്യക്ക് വെങ്കലം ലഭിച്ചിരുന്നു. ത്രോ ബാളിൽ രണ്ടു പ്രാവശ്യം ജില്ലയെ പ്രതിനിധാനം ചെയ്ത ആര്യ ആം റെസ്ലിങ്ങിലും ജേതാവായിട്ടുണ്ട്.
വൈത്തിരി ഹൈസ്കൂളിന് ആദ്യമായാണ് കായിക മേളയിൽ സംസ്ഥാനതലത്തിൽ മെഡൽ ലഭിക്കുന്നത്. ആര്യ വൈത്തിരി തൈലക്കുന്ന് സുരേഷ്-ചന്ദ്രിക ദമ്പതികളുടെ മകളാണ്. സ്കൂൾ സ്റ്റാഫ് കൗൺസിലും പി.ടി.എ കമ്മിറ്റിയും ആര്യയെയും കായികാധ്യാപകൻ മുഹമ്മദ് ഷമീമിനെയും അഭനന്ദിച്ചു.
അധ്യാപകനും മെഡൽ
കായികമേളയിൽ അധ്യാപകർക്കുള്ള മത്സരത്തിൽ പങ്കെടുത്ത ആര്യയുടെ കായികാധ്യാപകൻ മുഹമ്മദ് ഷമീമിന് ലോങ് ജംപിൽ സ്വർണം ലഭിച്ചു.
കൊടുവള്ളി ആവിലോറ സ്വദേശിയാണ് ഷമീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.