സുൽത്താൻ ബത്തേരി: ഇടവേളക്ക് ശേഷം മൂലങ്കാവ് എർളോട്ടുകുന്നിൽ വീണ്ടും കടുവയെത്തി. മൂരിക്കിടാവിനെ കൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. ചൂഴിമനക്കൽ ബിനുവിന്റെ മൂരിക്കിടാവിനെയാണ് കടുവ കൊന്നത്. കടുവകൊന്ന കിടാവിന്റെ ജഢം ഞായറാഴ്ച രാത്രി തന്നെ സ്ഥലത്തുനിന്ന് വനം വകുപ്പ് മാറ്റി.
ഇത് തിങ്കളാഴ്ച പകൽ നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. അർഹമായ നഷ്ടപരിഹാരം തീരുമാനിക്കുംമുമ്പ് കിടാവിന്റെ ജഡം മാറ്റിയതാണ് നാട്ടുകാരെ പ്രകോപിച്ചത്. സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥരെ കുറച്ചുനേരം നാട്ടുകാർ വളഞ്ഞു. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ചർച്ച നടത്തി. കൂട്, കാമറ, ആർ.ആർ.ടി തിരച്ചിൽ എന്നിവ നടപ്പാക്കുമെന്ന് വനം വകുപ്പ് ഉറപ്പുകൊടുത്തേതോടെ നാട്ടുകാർ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.